ധാർമികതയുടെ സാക്ഷ്യം യുവസമൂഹം തിരിച്ചറിയണം -ആർ.എസ്.സി
text_fieldsഇബ്രാഹീം അംജദി (ചെയ.), റഊഫ് പാലേരി (ജന. സെക്ര.), അമീൻ ഓച്ചിറ (എക്സി. സെക്ര.)
ദമ്മാം: ലിബറൽ ചിന്താഗതികളിലേക്ക് യുവത്വത്തെ വഴി നടത്താൻ ശ്രമിക്കുന്നവർ മാനുഷിക മൂല്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങളുടെയും അന്തകരാണെന്നും ധാർമികതയുടെ സാക്ഷ്യം യുവസമൂഹം തിരിച്ചറിയണമെന്നും രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു.
'നമ്മളാവണം' എന്ന പ്രമേയത്തിൽ യൂനിറ്റ്, സെക്ടർ, സോൺ യൂത്ത് കൺവീനുകൾക്ക് ശേഷം റിയാദിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത് കൺവീൻ ഐ.സി.എഫ് സൗദി നാഷനൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു.
ഗൾഫ് കൗൺസിൽ മുൻ ജനറൽ കൺവീനർ ജാബിറലി പത്തനാപുരം, കൗൺസിൽ അംഗങ്ങളായ സജ്ജാദ് മീഞ്ചന്ത, അൻസാർ കൊട്ടുകാട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കൗൺസിൽ കൺവീനർ സകരിയ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി. നൂറുദ്ദീൻ സഖാഫി, സലീം പട്ടുവം, അലി ബുഖാരി, ഷഫീഖ് കണ്ണപുരം, ഉമറലി കോട്ടക്കൽ, മുജീബ് തുവ്വക്കാട്, ബഷീർ ബുഖാരി, ഉബൈദ് സഖാഫി തുടങ്ങിയവർ യൂത്ത് കൺവീനിലെ വിവിധ ചർച്ചകളും സംവാദങ്ങളും നിയന്ത്രിച്ചു. ആർ.എസ്.സി ജർമനി കലാലയം സെക്രട്ടറി അഷ്റഫ് നൂറാനി, ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ എന്നിവർ സംസാരിച്ചു.
സൗദി ഈസ്റ്റ് നാഷനലിന്റെ 2023-24 വർഷത്തെ പുതിയ കമ്മിറ്റിയെ ആർ.എസ്.സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രഖ്യാപിച്ചു. ഭാരവാഹികളായി ഇബ്രാഹീം അംജദി (ചെയ.), റഊഫ് പാലേരി (ജന. സെക്ര.), അമീൻ ഓച്ചിറ (എക്സി. സെക്ര.), നൗഫൽ മണ്ണാർക്കാട്, ഫൈസൽ വേങ്ങാട്, റോഷിഖ് കൊടുവള്ളി, നവാസ് അൽ ഹസനി, നൗഫൽ പട്ടാമ്പി, അനസ് വിളയൂർ, സാദിഖ് സഖാഫി ജഫനി, നൗഷാദ് മണ്ണാർക്കാട്, ഹാഫിള് ഫാറൂഖ് സഖാഫി, നൂറുദ്ദീൻ കുറ്റ്യാടി (ക്ലസ്റ്റർ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തിൽ അബൂ ഹനീഫ സ്വാഗതവും അമീൻ ഓച്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

