ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം -ഫോക്കസ്
text_fieldsഫോക്കസ് ദമ്മാം ഡിവിഷൻ നടത്തിയ ഇഫ്താർ സംഗമം
ദമ്മാം: രാജ്യത്തിന്റെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യുവാക്കൾ ഏറ്റെടുക്കണമെന്ന് ഫോക്കസ് ഇന്റർനാഷനൽ ദമ്മാം ഡിവിഷൻ അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുള്ളവരും വിദ്യാഭ്യാസസമ്പന്നരും രാജ്യത്തിന്റെ ഉന്നത പദവികളിലേക്ക് വരുന്നത് ന്യൂനപക്ഷ വേട്ടയ്ക്കും പക്ഷപാതപരമായ തീരുമാനങ്ങൾക്കും അറുതി വരുത്താൻ സഹായിക്കും.
മുഹമ്മദ് ദീപക്കിനെപ്പോലുള്ള യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ഇന്ത്യൻ മുസ്ലിംകൾ സുരക്ഷിതരാണെന്ന് വെറുതെ പറഞ്ഞ് സമാധാനിച്ചിരിക്കാൻ കഴിയില്ലെന്നും ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് വിലയിരുത്തി. ‘ഇന്ത്യൻ മുസ്ലിംകൾ: പ്രതീക്ഷകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഫൈസൽ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫോക്കസ് ഇന്റർനാഷനലിൽനിന്നും സേവനമനുഷ്ഠിച്ച് വിരമിച്ച ദമ്മാം ഡിവിഷൻ അംഗങ്ങളായ നസീമുസ്സബാഹ്, നസീം അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ, തൗഫീഖ്, അഷ്റഫ് കക്കോവ്, അബ്ദുൽ സലാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡിവിഷനൽ ഡയറക്ടർ മുഹമ്മദ് റബീ ഇബ്രാഹിം, ഡിവിഷനൽ ഓപറേഷൻസ് മാനേജർ അൻഷാദ് കാവിൽ, അഡ്മിൻ മാനേജർ അശ്വന്ത്, പി.എച്ച്. സമീർ (ഐ.ഐ.സി ദമ്മാം) എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

