'നാടിന്റെ നവോത്ഥാന പരിശ്രമങ്ങളെ നയിക്കാൻ യുവാക്കൾ മുന്നോട്ട് വരണം’
text_fieldsജുബൈൽ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെ ഓർമപ്പെടുത്തി ജുബൈലിലെ വിവിധ സംഘടന നേതാക്കൾ. രാജ്യം 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പൂർവികർ അനുഷ്ഠിച്ച ത്യാഗപരിശ്രമങ്ങളെ നാം ഓർത്തെടുക്കുകയും ചർച്ച ചെയ്യുകയും വേണം.
നമ്മുടെ രാജ്യത്തിന്റെ നിലനിൽപ് ഇന്നലെയും ഇന്നും നാളെയുമെല്ലാം രാജ്യത്തിന്റെ മതേതരത്വത്തിലും ബഹുസ്വരതയിലും മാത്രമാണ്. അതിൽനിന്നും വ്യതിചലിച്ചാൽ രാജ്യം ശിഥിലമാകുക തന്നെ ചെയ്യുമെന്നതിനെറ തെളിവുകളാണ് വർത്തമാനകാലത്ത് നാം കാണുന്നത്.
ഈ രാജ്യം പെട്ടെന്ന് ഒരു തൽപരകക്ഷിക്കും വഴങ്ങില്ലെന്ന സത്യം കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വളർന്നുവരുന്ന തലമുറ രാജ്യത്തിന്റെ കഴിഞ്ഞകാല ചരിത്രവും രാഷ്ട്രശിൽപികളെയും സ്വാതന്ത്ര്യ സമരസേനാനികളെയും പറ്റി പഠിക്കുകയും മനസ്സിലാക്കുകയും വേണം. ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളെ മുന്നിൽനിന്ന് നയിക്കാൻ യുവാക്കൾ തയാറാവണമെന്നും ഒ.ഐ.സി.സി നേതാവ് അഷ്റഫ് മുവാറ്റുപുഴ സ്വാതന്ത്ര്യദിന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

