യുവത്വം സാർഥകമാക്കണം –ആർ.ഐ.സി.സി
text_fieldsആർ.ഐ.സി.സി പ്രമേയ വിശദീകരണ സമ്മേളനത്തിൽ കൺവീനർ അബ്ദുല്ല അൽ ഹികമി
മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
റിയാദ്: ചുറ്റുമുള്ള തിന്മകളുടെ ചതിക്കുഴിയിൽ വീഴാതെ ജാഗ്രത പുലർത്തി യുവത്വം സാർഥകമാക്കാൻ സാധ്യമാവണമെന്ന് ആർ.ഐ.സി.സി ബത്ഹ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രമേയ വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. മദ്യവും മയക്കുമരുന്നും തുടങ്ങി അനേകം തിന്മകളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ യുവാക്കൾക്ക് സാധിക്കേണ്ടതുണ്ട്.
ഏതൊരു നാടിെൻറയും കുടുംബത്തിന്റെയും സുപ്രധാന ഭാഗധേയം യുവത്വമാണെന്നും ക്രിയാത്മകമായ ഇടപെടലുകൾക്ക് നേതൃപരമായ പങ്ക് വഹിക്കുമ്പോൾ മാത്രമേ യുവത്വം സാർഥകമായി എന്ന് പറയാൻ സാധിക്കുകയുള്ളൂ. ധാർമിക ബോധത്തിലൂന്നിയ ജീവിതക്രമത്തിന് മാത്രമേ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ മേഖലകളിൽ എല്ലാം വിജയിക്കാൻ സാധ്യമാവൂ.
ഈ മാസം 10, 11 തീയതികളിൽ യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ മലപ്പുറത്ത് നടക്കുന്ന വിസ്ഡം യൂത്ത് കോൺഫറൻസ് പ്രചാരണാർഥം സംഘടിപ്പിച്ച പ്രോഗ്രാം ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു.
സ്റ്റുഡൻറ്സ് വിങ് കൺവീനർ ഷഹീൻ അൽ ഹികമി അധ്യക്ഷത വഹിച്ചു. ക്യു.എച്ച്.എൽ.സി കൺവീനർ അമീൻ മദീനി, അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു. ശബാബ് കാളികാവ്, സഹീർ പുളിക്കൽ, തൻസീം കാളികാവ്, മിർഫാൻ എടവണ്ണ, അഹ്ലം അരക്കിണർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

