Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം -ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ

text_fields
bookmark_border
ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം -ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ
cancel
camera_alt

ഫോ​ക്ക​സ് ഇ​ഫ്താ​ർ മീ​റ്റി​ൽ ഫൈ​സ​ൽ ഇ​രി​ക്കൂ​ർ സം​സാ​രി​ക്കു​ന്നു 

ദ​മ്മാം: ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദ​മ്മാം ഡി​വി​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ള്ള വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ രാ​ജ്യ​ത്തെ ഉ​ന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വെ​റു​തെ പ​റ​ഞ്ഞ് സ​മാ​ധാ​നി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​ഹ​മ്മ​ദ്‌ ദീ​പ​ക്കി​നെ പോ​ലു​ള്ള യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​െൻറ പ്ര​തീ​ക്ഷ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ഫോ​ക്ക​സ് ദ​മ്മാം ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ ‘ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ: പ്ര​തീ​ക്ഷ​ക​ൾ, വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫൈ​സ​ൽ ഇ​രി​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ നി​ന്നും വി​ര​മി​ച്ച ദ​മ്മാം ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ന​സീ​മു​സ്സ​ബാ​ഹ്, ന​സീം അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ജീ​ബ് റ​ഹ്​​മാ​ൻ, തൗ​ഫീ​ഖ്, അ​ഷ്‌​റ​ഫ്‌ ക​ക്കോ​വ്, അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് റ​ബീ ഇ​ബ്രാ​ഹിം, ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​ൻ​ഷാ​ദ് കാ​വി​ൽ, അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ശ്വ​ന്ത്, ഐ.​ഐ.​സി ദ​മ്മാം പ്ര​തി​നി​ധി സ​മീ​ർ പി.​എ​ച്ച് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Youth must take the lead in protecting constitutional rights - Focus International
Next Story