ജനാധിപത്യം സംരക്ഷിക്കാൻ യുവത്വം ജാഗരൂകരാകണം –ഫോക്കസ് റിയാദ് യൂത്ത് സമ്മിറ്റ്
text_fieldsഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ സംഘടിപ്പിച്ച '
റിയാദ് യൂത്ത് സന്മിറ്റ്' പരിപാടിയിൽ നിന്ന്
റിയാദ്: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ ‘റിയാദ് യൂത്ത് സമ്മിറ്റ്’ സംഘടിപ്പിച്ചു. സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യൻ ജനതയുടെ സാംസ്കാരികവും സാമൂഹികവുമായ അവകാശങ്ങൾക്കുമേൽ നടത്തിപോരുന്ന നിരന്തരമായ കയ്യേറ്റങ്ങൾക്കൊടുവിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ സുശക്തമായ തത്വമായ ഒരു പൗരന് ഒരു വോട്ട് എന്ന മാനദണ്ഡം അട്ടിമറിക്കാനുള്ള ഏറ്റവും ഹീനമായ കുതന്ത്രങ്ങളൊരുക്കുന്ന അത്യന്തം ഭീതിതമായ സാഹചര്യത്തിലാണ് ഇത്തവണ സ്വാതന്ത്ര ദിനാഘോഷങ്ങൾ കടന്നു പോകുന്നത്.
ഇത്തരുണത്തിൽ യുവാക്കൾക്ക് കൃത്യമായ രാഷ്ട്രീയ അവബോധം നൽകുകയെന്ന പ്രാധാന്യത്തോടുള്ള തിരിച്ചറിവിൽനിന്നാണ് ഫോക്കസ് യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചത്. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് മിഷാൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പാരായണം ചെയ്തു.
റജീദ് കുന്നത്ത് മോഡറേറ്ററായ പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ താമരത്ത് (കെ.എം.സി.സി), ഫൈസൽ ബാഹ സൻ (ഒ.ഐ.സി.സി), സതീഷ് വളവിൽ (കേളി), ഒമർ സയ്യിദ് (യൂത്ത് ഇന്ത്യ), ഫഹദ് ഷിയാസ് (ഫോക്കസ്), ഷാജഹാൻ ചളവറ (ഇസ്ലാഹി സെൻറർ) എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഫോക്കസ് റിയാദ് ഡയറക്ടർ ഷമീം വെള്ളാടത്ത് സ്വാഗതവും റഊഫ് വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

