Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2026 6:25 PM IST Updated On
date_range 24 Jun 2026 6:25 PM ISTയുവകലാസാഹിതി ‘അന്നൊരിക്കൽ വായനശാലയിൽ’ സൗഹൃദ സദസ്സ് നാളെ റിയാദിൽ
text_fieldsbookmark_border
റിയാദ്: പ്രമുഖ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി റിയാദ് ഘടകത്തിെൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് ‘അന്നൊരിക്കൽ വായനശാലയിൽ’ എന്ന പേരിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതൽ ബത്ഹയിലെ ഡി പാലസ് (റമാദ്) ഹാളിലാണ് പരിപാടി നടക്കുക.
നാട്ടിലെ വായനശാലാ അനുഭവങ്ങളും ഓർമകളും പുതുക്കുന്നതിനായി ഒരുക്കുന്ന ഈ കൂട്ടായ്മയിൽ റിയാദിലെ പ്രമുഖ എഴുത്തുകാരും വായനാപ്രേമികളും പങ്കെടുക്കും. പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവർ ഒത്തുചേരുന്ന ഈ വേദിയിൽ പ്രവാസലോകത്തെ സാംസ്കാരിക പ്രവർത്തകർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

