നേതൃപാഠവവുമായി പുതുതലമുറ; ജുബൈലിൽ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു
text_fieldsജുബൈലിൽ യൂത്ത് ലീഡർഷിപ് പ്രോഗ്രാം 2025 ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ
ഡോ. നിഷ മധു ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കൗമാരക്കാരായ കുട്ടികളിലെ നേതൃഗുണവും ആശയവിനിമയ ശേഷിയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂത്ത് ലീഡർഷിപ് പ്രോഗ്രാം പ്രൗഢഗംഭീരമായ ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. ജുബൈൽ ഗ്ലോബൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും നിസ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായാണ് എട്ട് ആഴ്ച നീണ്ടുനിന്ന ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
2025 നവംബർ 14ന് ആരംഭിച്ച പ്രോഗ്രാം എട്ട് ആഴ്ചത്തെ തീവ്രപരിശീലനത്തിന് ശേഷമാണ് ജനുവരി 16-ന് സമാപിച്ചത്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ മാർഗനിർദേശപ്രകാരം നടന്ന വൈ.എൽ.പിയിൽ 12 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് സൗജന്യമായി പരിശീലനം നൽകിയത്.
ഗ്ലോബൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും നിസ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും കൈകോർക്കുന്ന ആദ്യ സംരംഭം കൂടിയായിരുന്നു ഇത്. സുഹൈൽ റൈസ് സിദ്ദിഖി, ബുഷ്റ സയീദ് എന്നിവർ പ്രധാന കോഓഡിനേറ്റർമാരായി നേതൃത്വം നൽകി. ജുബൈൽ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു ഉദ്ഘാടനം ചെയ്തു. ഫിനാലെയുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിദ്യാർഥികൾ തങ്ങളുടെ പ്രസംഗ-സംവാദ മികവ് തെളിയിച്ചു.
ഡിബേറ്റ് (സംവാദം), ടേബിൾ ടോപ്പിക്സ്, ഇൻറർനാഷനൽ സ്പീച്ച്, ഇവാലുവേഷൻ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. വോയ്സ് ആൻഡ് ബോഡി ലാംഗ്വേജ്, ആശയവിനിമയം, വിലയിരുത്തൽ രീതികൾ എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി. ആയിഷ നജ, മറിയം ആതിഫ് എന്നിവർ ഫിനാലെ ചടങ്ങുകളുടെ അവതാരകരായിരുന്നു.
പർവീൺ സുൽത്താന, സുചിത രാജേഷ്, വി. ചന്ദ്രവദനി, നിലോഫർ റഷീദ്, പ്രമോദ് കുന്നത്ത് എന്നിവർ സഹ കോഓഡിനേറ്റർമാരായി പ്രവർത്തിച്ചു. വഹീദ് ലത്തീഫ്, സഫയർ മുഹമ്മദ്, അസീസ് അഹ്മദ്, ആസിഫ് സിദ്ദിഖി, ഉസ്മ സിദ്ദിഖി, ഖാലിദ് സിദ്ദിഖി, ഡോ. ശാന്തി രേഖ റാവു, അബ്ദുൽ ഖാസിം എന്നിവർ പരിപാടിക്ക് മാർഗനിർദേശങ്ങൾ നൽകി. വിവിധ സെഷനുകൾക്ക് ആസിഫ് സിദ്ദിഖി, സഫയർ മുഹമ്മദ്, ശരഫ ആമിന, മുഹമ്മദ് ഹഫീസ്, അസീസ് സിദ്ദിഖി, ഡോ. ശാന്തി രേഖ എന്നിവർ നേതൃത്വം നൽകി.
ഗ്രാൻഡ് ഫിനാലെ വിജയികൾ
സ്പെഷൽ അവാർഡ്: അബീഹ മഹ്മൂദ്.
ഇവാലുവേഷൻ സ്പീച്ച് മത്സരം: മുഹമ്മദ് റൈഹാൻ (ഒന്നാം സ്ഥാനം), മുസാബ് അലി (രണ്ടാം സ്ഥാനം), മെഹ്രിഷ് ഖദീർ (മൂന്നാം സ്ഥാനം).
ടേബിൾ ടോപ്പിക്സ് മത്സരം: ആതിഷ് സുനിൽ (ഒന്നാം സ്ഥാനം), ഋത്വിക് റാം (രണ്ടാം സ്ഥാനം), അബ്ദുൽ ഹാദി, ഇർഹ റഹ്മാൻ (മൂന്നാം സ്ഥാനം).
ഡിബേറ്റ് മത്സരം (വാദം ടീം): അബ്ദുല്ല നാസിർ (ഒന്നാം സ്ഥാനം), വിയോണ ഹരീഷ് (രണ്ടാം സ്ഥാനം), അബ്ദുൽ മുഗ്നി (മൂന്നാം സ്ഥാനം).
ഡിബേറ്റ് മത്സരം (പ്രതിവാദം ടീം): റെഹാൻ ഇസ്ലാം (ഒന്നാം സ്ഥാനം), മുഹമ്മദ് ഇക്ബാൽ (രണ്ടാം സ്ഥാനം), ആയിഷ (മൂന്നാം സ്ഥാനം).
ഇന്റർനാഷണൽ സ്പീച്ച് മത്സരം: മഹ്നൂർ ഷാഹിദ് (ഒന്നാം സ്ഥാനം), ഐസ റംസി, ഇനായ ഹമ്മദ്, മുഹമ്മദ് അബ്ദുല്ല (രണ്ടാം സ്ഥാനം), ആര്യ രാജേന്ദ്രൻ, ശിവം കുമാർ, റുമൈസ മൻഹ, ഉമൈമ ഹുദ (മൂന്നാം സ്ഥാനം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

