യൂത്ത് ഇന്ത്യ: ജുബൈലിൽ ഇേൻറണല് ടൂർണമെൻറ് ആരംഭിച്ചു
text_fieldsയൂത്ത് ഇന്ത്യ ജുബൈലിൽ ആരംഭിച്ച ഇേൻറണൽ ടൂർണമെൻറ് കിക്ക് ഓഫ്
ജുബൈൽ: വൈ.എഫ്.സി സോക്കർ ലീഗ് എന്ന പേരിൽ യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ ഘടകം നടത്തുന്ന ഇേൻറണൽ ടൂർണമെൻറിന് തുടക്കമായി. ഒന്നര മാസം നീളുന്ന ടൂർണമെൻറിൽ മൂന്നു ടീമുകളായാണ് കളി നടക്കുന്നത്. എല്ലാ വ്യാഴാഴ്ചയും രാത്രി ഒമ്പതിന് കളി നടക്കും. ഉദ്ഘാടന ചടങ്ങിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് റയ്യാൻ മൂസ, അൻവർ സാദിഖ്, സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ യൂത്ത് സ്ട്രൈക്കേഴ്സ്, റോയൽ വാരിയേഴ്സ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മികച്ച കളിക്കാരനായി യൂത്ത് സ്ട്രൈക്കേഴ്സിലെ ശിഹാസിനെ തിരഞ്ഞെടുത്തു. ഷമ്മാസ്, സാലിഹ്, ജോഫി, ഷിബിൻ, മുൻസീർ, ഫിയസ് എന്നിവർ നേതൃത്വം നൽകി.

