Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ സൂപർ കപ്പ്​ സീസൺ ത്രീ ഫുട്​ബാൾ നാളെ മുതൽ

text_fields
bookmark_border
യൂത്ത് ഇന്ത്യ സൂപർ കപ്പ്​ സീസൺ ത്രീ ഫുട്​ബാൾ നാളെ മുതൽ
cancel

റിയാദ്​: കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെൻറർ വിന്നേഴ്സ് ട്രോഫിക്കും പ്രാൺ വിന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടി യൂത്ത് ഇന്ത്യ റിയാദ്​ ഘടകം സംഘടിപ്പിക്കുന്ന സൂപർ കപ്പ് സീസൺ ത്രീ വെള്ളിയാഴ്ച ആരംഭിക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന ടൂർണമെൻറിൽ റിയാദിലെ പ്രമുഖരായ 16 ടീമുകൾ മത്സരിക്കും.

ഈ മാസം 17നാണ്​ ഫൈനൽ. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി ഈ ടൂർണമെൻറി​െൻറ പ്രതേക ആകർഷണമാണെന്ന്​ സംഘാടകർ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്​ നാലിന്​ ഹറജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ യൂത്ത് ഇന്ത്യ സൂപർ കപ്പ് സീസൺ ത്രീയുടെ പന്ത് ഉരുളുമെന്ന് ടീം ഭാരവാഹികളായ കരീം പയ്യനാട്, നബീൽ പാഴൂർ എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth India Super Cup Season Three Football from tomorrow
Next Story