ബുൾഡോസർ അടിച്ചമർത്തലിനെതിരെ ജിദ്ദയിൽ യൂത്ത് ഇന്ത്യ പ്രതിഷേധം
text_fieldsബുൾഡോസർ അടിച്ചമർത്തലിനെതിരെ ജിദ്ദയിൽ യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
ജിദ്ദ: ബുൾഡോസർ അടിച്ചമർത്തലിനെതിരെ ജിദ്ദയിൽ യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വെൽെഫയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ച സംഭവം സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യയുടെ അജണ്ടയുടെ ഭാഗമാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം പ്രവണതകൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് തമീം കെ.പി അധ്യക്ഷത വഹിച്ചു, അഫ്രീൻ ഫാത്തിമക്ക് ഐക്യദാർഢ്യം, ഇസ്ലാമോഫോബിയക്കെതിരെ നിയമനിർമാണം നടത്തുക, ചെറുത്തുനിൽപ്പിൽ രക്തസാക്ഷികളായവർക്കും പോരാളികൾക്കും ഐക്യദാർഢ്യം ഈ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ സഹരക്ഷാധികാരി സി.എച്ച് ബഷീർ സംസാരിച്ചു. സെക്രട്ടറി സാബിത്ത് സ്വാഗതം പറ

