പ്രവാസി സംരംഭകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
text_fields'നിക്ഷേപ വഴികൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ യൂത്ത് ഇന്ത്യ ജിദ്ദ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. നിഷാദ് സംസാരിക്കുന്നു
ജിദ്ദ: 'നിക്ഷേപ വഴികൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ ബിസിനസ് രംഗത്തെ മലയാളി കൂട്ടായ്മയായ ബിഗ്, സിൻഫിൽ എന്നിവരുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ജിദ്ദയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പീപ്ൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. വി.എം. നിഷാദ് സംസാരിച്ചു. വ്യത്യസ്ത മേഖലയിൽ അറിവും പരിചയവും ഉള്ളവരാണ് പ്രവാസികൾ, ശരിയായ പദ്ധതികളും സാമ്പത്തിക അച്ചടക്കവും പാലിച്ചാൽ മികച്ച സംരംഭകരാവാൻ പ്രവാസികൾക്കാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുക, മാർഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയിൽ
യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രസിഡന്റ് തമീം അബ്ദുള്ള അധ്യക്ഷത വഹിച്ചു. സിൻഫിൽ ഡയറക്ടർ എ.എം അഷ്റഫ്, സിജി വൈസ് പ്രസിഡന്റ് മുഹമ്മദലി എന്നിവർ സംസാരിച്ചു. യൂത്ത് ഇന്ത്യ രക്ഷാധികാരി എ. നജ്മുദ്ദീൻ, ഡോ. വി.എം. നിഷാദിനെ ഉപഹരം നൽകി ആദരിച്ചു. പ്രവാസി സ്റ്റാർട്ടപ് ജിദ്ദ കോഓഡിനേറ്റർ സഫറുള്ള മുല്ലോളി, തനിമ വൈസ് പ്രസിഡന്റ് സി.എച്ച് ബഷീർ, താഹിർ ജാവേദ് എന്നിവർ സംബന്ധിച്ചു. ഇർഫാൻ സനാഉല്ല ഖിറാഅത്ത് നടത്തി. സാബിത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

