Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
text_fieldsbookmark_border
യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച ഫലസ്തീൻ
ഐക്യദാർഢ്യ സദസ്സിൽ അമീൻ സംസാരിക്കുന്നു
ജിദ്ദ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് ചാപ്റ്ററിന് കീഴിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് ഇർഫാൻ സനാഉല്ല, അമീൻ എന്നിവർ സംസാരിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തു ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഗസ്സയിലെ ജനതക്ക് മേൽ വംശീയ ഉൻമൂലനം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. എല്ലാ രാജ്യ ഭരണാധികാരികളും വെടിനിർത്തലിനായി ആഹ്വാനം നടത്തണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചർച്ച സി.എച്ച്. റാഷിദ് നയിച്ചു. ഉമർ ഫാറൂഖ് സമാപന പ്രസംഗം നിർവഹിച്ചു.
Next Story

