‘തണലാണ് കുടുംബം’; യൂത്ത് ഇന്ത്യ യുവജന സംഗമവും ബദ്ർ മല ട്രക്കിങ്ങും സംഘടിപ്പിച്ചു
text_fields‘തണലാണ് കുടുംബം’ കാമ്പയിനിന്റെ ഭാഗമായി യാംബു യൂത്ത് ഇന്ത്യ ബദ്ർ മണൽ
മലയിലേക്ക് സംഘടിപ്പിച്ച ട്രക്കിങ്ങിലും യുവജനസംഗമത്തിലും പങ്കെടുത്തവർ
യാംബു: ‘തണലാണ് കുടുംബം’ എന്ന സന്ദേശവുമായി തനിമ വെസ്റ്റേൻ പ്രൊവിൻസ് സംഘടിപ്പിക്കുന്ന വിപുലമായ കാമ്പയിനിന്റെ ഭാഗമായി 'യൂത്ത് ഇന്ത്യ' യാംബു കമ്മിറ്റി യുവജനസംഗമവും ബദ്ർ ട്രക്കിങ്ങും സംഘടിപ്പിച്ചു.
ബദ്റിൽ നടന്ന യുവജന സംഗമത്തിൽ തനിമ വെസ്റ്റേൻ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര കാമ്പയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. സമകാലീന സമൂഹത്തിൽ പൊതുവായി കണ്ടുവരുന്ന നവലിബറലിസ ചിന്താഗതികളുടെയും സ്വതന്ത്ര വീക്ഷണങ്ങളുടെയും അതിപ്രസരം പല കുടുംബങ്ങളിലും ചെറുതല്ലാത്ത മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്നും യുവസമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ വഴി കുടുംബങ്ങളെ നന്നാക്കിയെടുക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ യാംബു സോണൽ പ്രസിഡന്റ് അനീസുദ്ദീൻ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ചരിത്രാധ്യാപകൻ ഇസ്ഹാഖ് എടവണ്ണ, റജബ് പാലക്കാട്, അമീൻ ആലത്തൂർ, ശിഹാബ് ആലപ്പുഴ, അബ്ദുന്നാസർ തൊടുപുഴ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ഇന്ത്യ യാംബു സെക്രട്ടറി സമാൻ എറണാകുളം സ്വാഗതവും പരിപാടിയുടെ കോഒാഡിനേറ്റർ സഫീൽ കടന്നമണ്ണ നന്ദിയും പറഞ്ഞു. യൂത്ത് ഇന്ത്യ യാംബു പ്രസിഡന്റ് സുഹൈൽ മമ്പാട, കാമ്പയിൻ കൺവീനർ ഷൗക്കത്ത് എടക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.