Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂത്ത് ഇന്ത്യ...

യൂത്ത് ഇന്ത്യ ഫുട്​ബാൾ: എട്ടു ടീമുകൾ ക്വാർട്ടറിലേക്ക്

text_fields
bookmark_border
Youth India Super Cup Football
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ സൂ​പ്പ​ർ ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: രാ​വേ​റെ നീ​ണ്ടു​നി​ന്ന ഫു​ട്​​ബാ​ൾ ല​ഹ​രി​യു​ടെ വീ​റു​റ്റ പോ​രാ​ട്ട നി​മി​ഷ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത യൂ​ത്ത് ഇ​ന്ത്യ സൂ​പ്പ​ർ ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് വ​ർ​ണാ​ഭ തു​ട​ക്കം. ആ​ദ്യ ദി​ന​ത്തി​ൽ ന​ട​ന്ന ക​ളി​ക​ളി​ൽ​നി​ന്ന് എ​ട്ടു ടീ​മു​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് അ​ർ​ഹ​ത നേ​ടി. 16 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ ആ​ദ്യ റൗ​ണ്ടി​ൽ ര​ണ്ടു ഗോ​ൾ ലീ​ഡ് ചെ​യ്ത റെ​യി​ൻ​ബോ എ​ഫ്.​സി​യെ സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി 3-2 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. സു​ധീ​ഷി​​ന്റെ മൂ​ന്നു ഗോ​ൾ മി​ക​വി​ൽ റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് റോ​യ​ൽ ബ്ര​ദേ​ഴ്സ് കാ​ളി​കാ​വി​നെ തോ​ൽ​പി​ച്ചു.

പ്ര​വാ​സി സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ്, സു​ലൈ എ​ഫ്.​സി മ​ത്സ​രം ഓ​രോ ഗോ​ളു​ക​ള​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ടൈ​ബ്രേ​ക്ക​റി​ൽ (4-2) പ്ര​വാ​സി സോ​ക്ക​ർ വി​ജ​യം വ​രി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന അ​സീ​സി​യ സോ​ക്ക​ർ മ​ൻ​സൂ​ർ റ​ബീ​അ മ​ത്സ​ര​ത്തി​ൽ 3-2ന് ​അ​സീ​സി​യ​യും അ​തേ സ്‌​കോ​റി​ന് റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സ്, ഷൂ​ട്ടേ​ഴ്സ് കേ​ര​ള​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ൾ​വ​ർ​ഷ​മാ​യി മാ​റി​യ റി​യ​ൽ കേ​ര​ള റെ​ഡ് സ്​​റ്റാ​ർ മ​ത്സ​ര​ത്തി​ൽ 5-2 ന് ​റി​യ​ൽ കേ​ര​ള ആ​ധി​പ​ത്യം നേ​ടി.

ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി വാ​ഴ​ക്കാ​ട് 3-1 ന് ​ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

ഹാ​ഫി​സ് ബ​ഷീ​ർ വാ​ഴ​ക്കാ​ട് മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യി തി​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെൻറ്​ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെൻറി​​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ നൂ​റാ​ന മെ​ഡി​ക്ക​ൽ സെൻറ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ​ഹി​ദ് നീ​ലാ​ഞ്ചേ​രി, റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി, ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ അ​ഷ്ഫാ​ഖ് ക​ക്കോ​ടി, ത​നി​മ പ്ര​സി​ഡ​ൻ​റു​മാ​രാ​യ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, തൗ​ഫീ​ഖ്​ റ​ഹ്മാ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സ​ലീം മാ​ഹി, ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​ബീ​ൽ പാ​ഴൂ​ർ, യൂ​ത്ത് ഇ​ന്ത്യ നേ​താ​ക്ക​ൾ, റി​ഫ ഭാ​ര​വാ​ഹി​ക​ൾ, പ്രാ​യോ​ജ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫൈ​സ​ൽ കൊ​ല്ലം, റി​യാ​സ്, അ​ഹ്ഫാ​ൻ, ബാ​സി​ത്, ആ​ഷി​ക് പ​ര​പ്പ​ന​ങ്ങാ​ടി, ഷം​സു ചേ​ളാ​രി, ന​ഷീ​ദ്, മു​ഹ​മ്മ​ദ​ലി വ​ളാ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaquarterYouth India FootballEight teams
News Summary - Youth India Football: Eight teams to quarter
Next Story