Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

text_fields
bookmark_border
യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ബി​സി​ന​സ് കോ​ൺ​ക്ലേ​വ്

ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രവിശ്യയിലെ യുവ സംരംഭകരെ ലക്ഷ്യമിട്ട് 'ത്രൈവ് 2026' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോൺക്ലേവ് പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭക രംഗത്ത് വിജയിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും പകർന്നുനൽകുന്നതിനും വേദിയൊരുക്കിയ പരിപാടിയിൽ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അയ് മൻ സഈദ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ എഴുത്തുകാരനും പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റുമായ സുഹാസ് ചേപ്പലി, നിഷാദ് അബ്ദുറഹ്മാൻ, സഫയർ മുഹമ്മദ് എന്നിവർ സദസ്സുമായി സംവദിച്ചു.

പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം ശാക്കിർ ഇല്യാസ് ഖുർആനിൽ നിന്നുള്ള സന്ദേശം അവതരിപ്പിച്ചു. സംരംഭകർക്ക് ബിസിനസ് വളർച്ചയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും പ്രായോഗികമായ അറിവുകളും പകർന്നുനൽകിയ കോൺക്ലേവ് പങ്കെടുത്തവർക്ക് നവ്യാനുഭൂതി സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ അബൂബക്കർ സമാപനം നിർവഹിച്ചു. റയ്യാൻ മൂസ, ഉനൈസ്, ത്വയ്യിബ്, നുമാൻ, ഫഹ്‌മി,നവാഫ്, ബിനാൻ, ഉബൈദ് മനാട്ടിൽ,റയ്യാൻ റസൽ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth India Eastern Provinces Business Conclave organized
Next Story