യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് യൂത്ത് ലീഡേഴ്സ് ഇഫ്താർ
text_fieldsയൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് യൂത്ത് ലീഡേഴ്സ് ഇഫ്താർ
ദമ്മാം: പ്രവിശ്യയിലെ വിവിധ സംഘടനയിലെ യുവ നേതാക്കൾക്കായി യൂത്ത് ഇന്ത്യ ഇഫ്താർ സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അയ്മൻ സഈദ് അധ്യക്ഷത വഹിച്ചു. ശാക്കിർ ഇല്യാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഖോബാർ ചാപ്റ്റർ പ്രസിഡന്റ് സഫ്വാൻ റമദാൻ സന്ദേശം നൽകി.
യുവാക്കളെ ബാധിക്കുന്ന ലഹരി ഉപയോഗം പോലുള്ള സാമൂഹിക തിന്മകളെ നേരിടാൻ ഒരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
യുവജനങ്ങളുടെ ക്ഷേമത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള മികച്ച സമയമാണ് റമദാൻ. നിരവധി യുവാക്കൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് മയക്കുമരുന്നിന്റെ ഉപഭോഗം. ഏതൊരു സമൂഹത്തിന്റെയും ഭാവി യുവാക്കളാണ്, അവർക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
മയക്കുമരുന്ന് ദുരുപയോഗം വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹങ്ങളെയും തകർക്കുകയും അത് മറികടക്കാൻ പ്രയാസമുള്ള ദീർഘകാല പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മഹമൂദ്, ഫൈസൽ ഇരിക്കൂർ, മുജീബ് (കെ.എം.സി.സി), നൗഷാദ്, സെയ്ദു മുഹമ്മദ്, സജിൽ (ഫോക്കസ്), സിനാൻ ഹുദവി (സമസ്ത), ഷാക്കിർ, ജിഹാദ്, ഉസാമ (ഒ.ഐ.സി.സി), അബ്ദുല്ല, നൗഫൽ പാലക്കാട്, നിസാം, ഗഫൂർ എടക്കര തുടങ്ങിയവർ പങ്കെടുത്തു. റെഡ്പോട് റെസ്റ്റാറൻറിൽ നടന്ന സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രൊവിൻസ് സെക്രട്ടറി മുഹമ്മദ് ത്വയ്യിബ് സമാപന പ്രസംഗം നടത്തി. ഹിഷാം ഖാലിദ്, ശാക്കിർ, ബിനാൻ ബഷീർ, സുഫൈദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

