യൂത്ത് ഇന്ത്യ കോൺഫറൻസും ഇശൽനൈറ്റും വെള്ളിയാഴ്ച
text_fieldsദമ്മാം: യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഒരുക്കുന്ന യൂത്ത് കോൺഫറൻസും ഇശൽ നൈറ്റും വെള്ളിയാഴ്ച ദമ്മാം 91ൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സാംസ്കാരിക സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി.പി. ഷുഹൈബ്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി. ദാവൂദ് എന്നിവർ അതിഥികളാകും. പ്രമുഖ ഗായകരയായ അക്ബർ ഖാൻ, ദാന റാസിഖ് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് അംഗ സംഘം ഒരുക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും.
‘വിശ്വാസമാണ് യൗവനത്തിെൻറ കരുത്ത്’ എന്ന തലക്കെട്ടിൽ ഒരു മാസമായി നടത്തുന്ന കാമ്പയിെൻറ സമാപനത്തോട് അനുബന്ധിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമങ്ങൾ, രക്തദാന ക്യാമ്പ്, ഡെസേർട്ട് ക്യാമ്പ് എന്നിവ കാമ്പയിൻ കാലയളവിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
സൗദിയിലെ മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ യീൽഡ് ബിസിനസ് അവാർഡിന് അർഹരായർക്കുള്ള അവാർഡുകൾ പരിപാടിയുടെ മുന്നോടിയായി ഇതേ വേദിയിൽ നടക്കുന്ന ബിസിനസ് മീറ്റിൽ വെച്ച് നൽകും. വാർത്താ സേമ്മളനത്തിൽ ബിനാൻ ബഷീർ, അയ്മൻ സഈദ്, നഈം അബ്ബാസ്, എ.കെ. അസീസ്, ഷമീർ പത്തനാപുരം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

