നന്മയിൽ മുന്നേറുക -യൂത്ത് ഇന്ത്യ ക്ലബ് ഇഫ്താർ
text_fieldsയൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബുകൾ സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: യൂത്ത് ഇന്ത്യ ഫുട്ബാൾ ടീമുകളായ യൂത്ത് ഇന്ത്യ സോക്കറും യൂത്ത് ഇന്ത്യ ഇലവനും മലസിലെ ജരീർ അൽ തനീം പാർക്കിൽ നോമ്പുതുറ സംഘടിപ്പിച്ചു. ഇഫ്താർ കോഓഡിനേറ്റർമാരായ മുജീബ് മസ്ദർ, നഷീദ് പാഴൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളടക്കം നിരവധി ഫുട്ബാൾ കളിക്കാരും യുവാക്കളും പങ്കെടുത്തു. യൂത്ത് ഇന്ത്യ രക്ഷാധികാരി തൗഫീഖ് റഹ്മാൻ റമദാൻ സന്ദേശം നൽകി. ദൈവസാമീപ്യം ലഭിക്കുവാൻ റമദാനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും നന്മയിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയമായ വളർച്ചയും ജനങ്ങളെ സേവിക്കാനുള്ള അവസരവുമാണ് റമദാൻ നമുക്ക് മുന്നിൽ തുറന്നിട്ടുള്ളത്. അതുവഴി ദൈവത്തിന്റെ കാരുണ്യവും മാലാഖമാരുടെ പ്രാർഥനയും നേടിയെടുക്കാൻ എല്ലാവർക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഫാഹിദ് നീലാഞ്ചേരി, ആഷിഖ് പരപ്പനങ്ങാടി, ഷാഹുൽ എം.ബി.സി, ഇർഷാദ് കണ്ണൂർ, ഷാജി പാങ്ങ്, അഹ്മദ് കണ്ണൂർ, നിഹാൽ കോഴിക്കോട്, ശരീഫ് മുക്കം, റിയാസ് മാവുണ്ടരി കടവ്, റിയാസ് വാഴക്കാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫൈസൽ കൊല്ലം, സെക്രട്ടറി ബാസിത് കക്കോടി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അബ്ദുൽ കരീം പയ്യനാട് സ്വാഗതവും നബീൽ പാഴൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

