യൂത്ത് ഇന്ത്യ അൽഖോബാർ 'നിർമിത ബുദ്ധി' പരിശീലനക്കളരി
text_fieldsയൂത്ത് ഇന്ത്യ അൽഖോബാർ 'നിർമ്മിത ബുദ്ധി' യിൽ സംഘടിപ്പിച്ച പരിശീലനക്കളരി
അൽ ഖോബാർ: യൂത്ത് ഇന്ത്യ അൽഖോബാർ ചാപ്റ്ററിനു കീഴിലെ പ്രഫഷനൽ വിങ് യിൽഡ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷനലുകൾക്കായി 'നിർമിത ബുദ്ധി' പരിശീലനക്കളരി സംഘടിപ്പിച്ചു. ചാറ്റ് ജിപിറ്റി, ജമിനി പോലുള്ള വിവിധ ടൂളുകളും എ.ഐ ഏജന്റ്, എ.ഐ ഫിയെസ്റ്റ തുടങ്ങിയ പുതിയ ടെക്നോളജികളും പരിശീലനക്കളരിയിൽ പരിചയപ്പെടുത്തി. കെ.ഇ.എഫ് എക്സിക്യൂട്ടിവ് അംഗം റിയാസ് ബഷീർ വിഷയം അവതരിപ്പിച്ചു. അൽഖോബാറിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം പ്രൊഫഷനലുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ തനിമ അൽഖോബാർ പ്രസിഡന്റ് എസ്.ടി ഹിഷാ റിയാസ് ബഷീറിന് ഉപഹാരം കൈമാറി. ദാരിമി, ശാമിൽ, റഷാദ്, മൻസൂർ, അമീൻ, ഹാഫിസ്, ശുഹൂദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ അൽഖോബാർ പ്രസിഡന്റ് അബൂബക്കർ സ്വാഗതവും സെക്രട്ടറി നുഅമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

