യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ
text_fieldsയൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദമ്മാം: ദമ്മാമിലെ പ്രമുഖ കായിക സംഘടനയായ യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസിെൻറ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം പാരഗൺ റെസ്റ്റോറന്റിൽ വെച്ചു നടന്ന പരിപാടിയിൽ ക്ലബ് ചെയർമാൻ അയ്മൻ സഈദ് സ്വാഗതം ആശംസിച്ചു. ക്ലബ് എക്സിക്യൂട്ടീവ് അംഗം ഗഫൂർ റമദാൻ ചടങ്ങിൽ റമദാൻ സന്ദേശം നൽകി.
കഴിഞ്ഞ 13 വർഷക്കാലത്തെ ക്ലബ്ബിെൻറ പ്രവർത്തനങ്ങളും നേട്ടങ്ങളും കോട്ടങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഹൃദ്യമായ വിവരണം പ്രോഗ്രാം കൺവീനറും ചീഫ് എക്സിക്യൂട്ടീവ് അംഗവുമായ അനസ് മാള അവതരിപ്പിച്ചു. യൂത്ത് ക്ലബ് കുടുംബാംഗങ്ങൾക്കൊപ്പം ഡിഫ ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, വൈസ് പ്രസിഡൻറ് ആഷി നെല്ലിക്കുന്ന്, ടെക്നിക്കൽ കമ്മിറ്റി മെമ്പർ റാസിക് തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.
ചടങ്ങിൽ വെച്ച് ക്ലബിെൻറ സ്പോൺസർമാരായ ദാർ അസിഹ, കറി ഹൗസ്, സ്റ്റീൽ ഫോഴ്സ് എന്നിവർക്കുള്ള ഉപഹാരങ്ങൾ ക്ലബ് ചെയർമാൻ, ഡിഫ പ്രതിനിധികൾ, റൗട്ടെക്സ് പ്രതിനിധി എന്നിവർ ചേർന്ന് കൈമാറി. ജസീൽ അവതാരകനായ ചടങ്ങിൽ ഡിഫ പ്രതിനിധി റാസിക് ആശംസകൾ നേർന്നു. ഷജീർ തൂണേരി നന്ദി പറഞ്ഞു. ഇഫ്താർ വിരുന്നിന് ജംഷീർ മൂസ, സാബിക്, അജ്മൽ കണ്ണൂർ, സന്തോഷ്, ഹാഫിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

