Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടു മാസം ജയിലിലായ...

രണ്ടു മാസം ജയിലിലായ യുവാവ് നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
രണ്ടു മാസം ജയിലിലായ യുവാവ് നാട്ടിലേക്ക് മടങ്ങി
cancel
റിയാദ്: ജിദ്ദയിലത്തെിയാല്‍ പൊലീസ് പിടികൂടി എളുപ്പം നാട്ടിലേക്ക് കയറ്റിവിടുമെന്ന ആളുകളുടെ ഉപദേശം കേട്ട് തൊഴിലുടമ അറിയാതെ ഓടിപ്പോയ യുവാവ് എത്തിയത് ജയിലില്‍. റിയാദില്‍ ഹൗസ് ഡ്രൈവറായ തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി ഷാനവാസാണ് രണ്ട് മാസത്തെ തടവിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്. ആദ്യം അല്‍ഖോബാറിലാണ് ജോലി ചെയ്തിരുന്നത്. സര്‍ക്കാറുദ്യോഗസ്ഥരായ തൊഴിലുടമയ്ക്കും ഭാര്യക്കും ആദ്യം അവിടെയായിരുന്നു ജോലി. ഭാര്യയെ ഓഫീസില്‍ കൊണ്ടുപോവുകയും വരികയുമായിരുന്നു ഷാനവാസിന്‍െറ ചുമതല.
 
മൂന്നുമാസം മുമ്പ് ദമ്പതികള്‍ക്ക് റിയാദിലേക്ക് സ്ഥലം മാറ്റമായി. ഇവരോടൊപ്പം യുവാവും റിയാദിലത്തെി. ഇയാള്‍ ഓടിച്ചിരുന്ന ഹ്യൂണ്ടായ് എസ്.യു.വി എടുത്ത് സ്പോണ്‍സറുടെ പിതാവ് എവിടേയൊ പോയി വന്നപ്പോള്‍ ഗിയര്‍ ബോക്സ് തകരാറിലായി. നന്നാക്കാന്‍ 6000 റിയാലാകുമെന്ന് വാഹന വാര്‍ക്ക് ഷോപ്പില്‍ കാണിച്ചപ്പോള്‍ അറിഞ്ഞു. ഈ തുക യുവാവ് നല്‍കണമെന്നായി സ്പോണ്‍സര്‍. ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യുമെന്നാണ് പറഞ്ഞത്. അതിന് ഏതാനും മാസം മുമ്പ് തന്നെ ശമ്പളം കുടിശികയായിരുന്നു. ഇതും കൂടി ആയതോടെ മനസ് മടുത്ത് എങ്ങനേയും നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നായി.
 
ജിദ്ദയിലത്തെിയാല്‍ നാടുകടത്തല്‍ കേന്ദ്രം വഴി എളുപ്പം നാട്ടിലത്തൊം എന്ന് ആളുകള്‍ ഉപദേശിച്ചു. ഉംറ വിസയിലത്തെി അനധികൃതമായി കഴിയുന്നവര്‍ക്കുള്ള ഇളവുകള്‍ ഉപയോഗപ്പെടുത്തി പോകാന്‍ കഴിയുമെന്നായിരുന്നു ഉപദേശം. അത് വിശ്വസിച്ച് ജിദ്ദയിലേക്ക് ഒളിച്ചോടി. സ്പോണ്‍സറുടെ ഭാര്യയെ ജോലിക്ക് കൊണ്ടുപോയ ശേഷം വാഹനം ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ചായിരുന്നു മുങ്ങല്‍. ഭാര്യയെ തിരിച്ചത്തെിക്കാന്‍ പോലും നില്‍ക്കാതെ ഒളിച്ചോടിയതില്‍ കുപിതനായ തൊഴിലുടമ ജവാസാത്തില്‍ പരാതിപ്പെട്ട് ‘ഹുറൂബാ’ക്കി. ഇതറിയാതെയാണ് ജിദ്ദയിലത്തെി പൊലീസിന് പിടികൊടുത്തത്.
 
ഇഖാമ പരിശോധിച്ചപ്പോള്‍ ഹുറൂബാണെന്ന് മനസിലാക്കി ജയിലിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്പോണ്‍സര്‍ ജിദ്ദയിലത്തെി റിയാദിലെ ജയിലിലേക്ക് മാറ്റി. മകന്‍ ജയിലിലാണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയ മാതാവ് ഏത് വിധേനയും മകനെ രക്ഷപ്പെടുത്തണമെന്ന് റിയാദിലുള്ള നാട്ടുകാരോടും സാമൂഹിക പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ അന്താറത്തറ സ്പോണ്‍സറെ ബന്ധപ്പെട്ടു. വാഹനത്തിന് കേടുപാടുണ്ടാക്കിയതിന് പുറമെ ഒളിച്ചോടുക കൂടി ചെയ്തതോടെ തനിക്ക് 19,000 റിയാലിന്‍െറ നഷ്ടമാണുണ്ടായതെന്നും ആ പണം കിട്ടാതെ ഹുറൂബ് നീക്കാനോ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനോ ഇടപെടില്ളെന്നും അദ്ദേഹം അറിയിച്ചു.
 
നിരന്തരമായുള്ള ചര്‍ച്ചക്കൊടുവില്‍ 5,000 റിയാലിന് അദ്ദേഹം വഴങ്ങി. റിയാദിലുള്ള നാട്ടുകാരന്‍ ബദറുദ്ദീന്‍ കോട്ടൂര്‍ പണം നല്‍കാന്‍ സന്നദ്ധനായി. മലസ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പണം കൈമാറിയതോടെ ഹുറൂബ് നീക്കി എക്സിറ്റ് അടിച്ച് പാസ്പോര്‍ട്ട് സ്പോണ്‍സര്‍ നല്‍കി. സൗദി എയര്‍ലൈന്‍സ് കൊച്ചി വിമാനത്തില്‍ ശനിയാഴ്ച നാട്ടിലത്തെി. എംബസി ഉദ്യോഗസ്ഥന്‍ രാജേന്ദ്രനും വേണ്ട സഹായങ്ങള്‍ നല്‍കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhreturn to home
News Summary - young man return to home from riyadh
Next Story