Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത ് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഒരു റൊട്ടി നിർമാണ സ്ഥാപനത്തിൽ ജീവനക്കാരനാണ്.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്.
ഭാര്യ: ബീനാ ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹോദരൻ യൂനുസിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
