Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘യ​ങ്​ ഇ​ന്ത്യ,...

‘യ​ങ്​ ഇ​ന്ത്യ, സ്ട്രോ​ങ് ഡെ​മോ​ക്ര​സി’: റി​യാ​ദി​ൽ ഐ.​സി.​എ​ഫ് ‘ജ​ന​സ​ഭ’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘യ​ങ്​ ഇ​ന്ത്യ, സ്ട്രോ​ങ് ഡെ​മോ​ക്ര​സി’:   റി​യാ​ദി​ൽ ഐ.​സി.​എ​ഫ് ‘ജ​ന​സ​ഭ’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദി​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ‘ജ​ന​സ​ഭ’​യി​ൽ​നി​ന്ന്

റി​യാ​ദ്: ‘യ​ങ്​ ഇ​ന്ത്യ, സ്ട്രോ​ങ് ഡെ​മോ​ക്ര​സി’ എ​ന്ന പ്ര​മേ​യ​ത്തി​ൽ റി​യാ​ദ് ഐ.​സി.​എ​ഫ് മ​ല​സ് അ​ൽ മാ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാം ‘ജ​ന​സ​ഭ’ ശ്ര​ദ്ധേ​യ​മാ​യ ആ​ശ​യ​സം​വാ​ദ വേ​ദി​യാ​യി. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ പ്ര​സ​ക്ത​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള ച​ർ​ച്ച​ക​ളും മോ​ഷ​ൻ അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു. ജാ​ബി​റ​ലി പ​ത്ത​നാ​പു​രം ജ​ന​സ​ഭ​യു​ടെ സ്പീ​ക്ക​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു.

പ​രി​പാ​ടി​യി​ൽ ‘യു​വ​ജ​ന​സം​ഖ്യം രാ​ജ്യ​ത്തി​ന് അ​വ​സ​ര​മോ ഭാ​ര​മോ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​മ​റ​ലി കോ​ട്ട​ക്ക​ലും, ‘വി​ദ്യാ​ഭ്യാ​സ​വും ജ​നാ​ധി​പ​ത്യ ബോ​ധ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ബ്രാ​ഹിം ചെ​റു​വാ​ടി​യും അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി.

‘വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​വും യു​വ​ത്വ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്ത​ഫ സെ​യ്നി​യും, ര​ച​നാ​ത്മ​ക പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് ജാ​ഫ​ർ ത​ങ്ങ​ളും, ‘വൈ​വി​ധ്യ​വും ബ​ഹു​സ്വ​ര​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ് മി​സ്ബാ​ഹി​യും സം​സാ​രി​ച്ചു.

കൂ​ടാ​തെ വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച് ശി​ഹാ​ബ് ക​ണ്ണൂ​ർ, ‘ഭ​ര​ണ​ഘ​ട​നാ പ​ഠ​ന​വും പൗ​ര​ബോ​ധ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബു ഹ​നീ​ഫ മാ​സ്​​റ്റ​ർ, ‘യു​വ​നേ​തൃ​ത്വ​വും രാ​ഷ്​​ട്രീ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ബു സി​ദ്ധീ​ഖ്, ‘സോ​ഷ്യ​ൽ മീ​ഡി​യ​യും രാ​ഷ്ട്രീ​യ ബോ​ധ​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​ബ്​​ദു​ൽ ബ​ഷീ​ർ എ​ന്നി​വ​രും മോ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​പ്പ​തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക്രി​യാ​ത്മ​ക​മാ​യ സം​വാ​ദ​ങ്ങ​ൾ ന​ട​ന്നു. ഷ​റ​ഫു​ദ്ധീ​ൻ നി​സാ​മി, അ​ഷ്‌​റ​ഫ് ഓ​ച്ചി​റ, മൂ​സ മു​സ്‌​ലി​യാ​ർ, നി​ഹാ​സ് പാ​നൂ​ർ, ബ​ഷീ​ർ കു​ന്ന​പ്പ​ള്ളി, ശം​സു​ദ്ധീ​ൻ പു​ളി​ക്ക​ൽ, മ​ജീ​ദ് താ​നാ​ളൂ​ർ, ഇ​ബ്രാ​ഹിം ക​രീം, ഒ​ള​മ​തി​ൽ കെ.​പി.​എം സ​ഖാ​ഫി, ഹു​സ്സൈ​ൻ അ​ലി, നി​സാ​ർ അ​ഞ്ച​ൽ, മു​നീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhdemocracyyouth
News Summary - ‘Young India, Strong Democracy’: ICF Organises ‘Janasabha’ in Riyadh
Next Story