ഡ്രൈവിങ് സ്കൂളിൽ ചേരാൻ 'അബ്ഷീർ' വഴി രജിസ്റ്റർ ചെയ്യാം
text_fieldsജിദ്ദ: സൗദിയിൽ ഡ്രൈവിങ് സ്കൂളുകളിൽ ചേരാൻ ഇനി പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ ഓൺലൈൻ സർവിസ് പോർട്ടലായ 'അബ്ഷീർ' വഴി രജിസ്റ്റർ ചെയ്യാം.
ഇതിനുള്ള സംവിധാനം ആരംഭിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള രാജ്യത്തെ എല്ലാ ഡ്രൈവിങ് സ്കൂളുകളിലും സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
പരിശീലനസമയം ബുക്ക് ചെയ്യാൻ ഇതിൽ സൗകര്യമുണ്ട്. അബ്ഷീർ പോർട്ടലിൽ പ്രവേശിച്ച് 'അപോയിൻറ്മെൻറ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്യണം. ശേഷം 'ട്രാഫിക്' 'ബുക്കിങ്' എന്നീ ബട്ടണുകൾ ക്ലിക്ക് ചെയ്ത് 'ഡ്രൈവിങ് സ്കൂളിലെ പരിശീലനം' എന്ന പേജിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഇതോടെ നടപടികൾ പൂർത്തിയാകും.

