Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

169 റിയാലിന് സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് പറക്കാം; വൻ നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്

text_fields
bookmark_border
കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവിസുള്ളത്
169 റിയാലിന് സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് പറക്കാം; വൻ നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്
cancel

റിയാദ്: സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വൻ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ജസീറ എയർവേയ്സ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവിസുള്ളത്. 169 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ജിദ്ദ, ഹാഇൽ, റിയാദ് എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ഖസീം, ദമ്മാം, മദീന എന്നിവിടങ്ങളിൽനിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

കൊച്ചിക്ക് പുറമെ ഇന്ത്യയിൽ മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങിലേക്ക് ജസീറ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്. ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്. എന്നാൽ, റിയാദിൽനിന്ന് ചെന്നൈയിലേക്ക് 299, ഹൈദരാബാദിലേക്ക് 229, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് 169, ബംഗളൂരു 299 എന്നിങ്ങിനെയാണ് ഈടാക്കുന്നത്. കൂടാതെ ദമാമിൽനിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാലാണ്. അൽ ഖസീം, ഹാഇൽ, മദീന എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - You can fly from Saudi Arabia to India for 169 riyals; Jazeera Airways has announced a huge discount
Next Story