Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ലൈസൻസ്...

സൗദി ലൈസൻസ് ഉപയോഗിച്ച്​ 10 രാജ്യങ്ങളിൽ വാഹനം ഓടിക്കാം

text_fields
bookmark_border
സൗദി ലൈസൻസ് ഉപയോഗിച്ച്​ 10 രാജ്യങ്ങളിൽ വാഹനം ഓടിക്കാം
cancel

യാംബു: സൗദി അറേബ്യൻ ഡ്രൈവിങ്​ ലൈസൻസ്​ ഉപയോഗിച്ച്​ 10​ രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യു.എ.ഇ, കുവൈത്ത്​, ഖത്തർ, ബഹ്​റൈൻ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ്​ രാജ്യങ്ങളിലും ജോർദാൻ, ഈജിപ്​ത്​, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ എന്നിവിടങ്ങളിലുമാണ്​ അന്താരാഷ്​ട്ര ഡ്രൈവിങ്​ ലൈസൻസ് ഇല്ലാതെ തന്നെ സൗദി ലൈസൻസ് ഉള്ളവർക്ക് വാഹനം ഓടിക്കാൻ അനുമതി. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇത്​ ബാധകമാണ്​.

ഇക്കാര്യത്തിൽ യു.എ.ഇ ആണ് മുന്നിൽ. സൗദി നമ്പർ പ്ലേറ്റ് ഉള്ള നിരവധി വാഹനങ്ങൾ അവിടെ ഓടുന്നത്​ നിത്യ കാഴ്ചയാണ്​. സൗദി പൗരന്മാർക്ക് യു.എ.ഇ ലൈസൻസ് ലഭിക്കാനും വലിയ പ്രയാസമില്ല.

സൗദി ഡ്രൈവിങ്​ ലൈസൻസ് ഉണ്ടെങ്കിൽ ദമ്മാമിൽനിന്ന്​ കിങ്‌ ഫഹദ് കോസ്‌വേ വഴി സ്വന്തം വാഹനമോടിച്ച്​ എളുപ്പത്തിൽ ബഹ്റൈനിലേക്ക്​ പോകാം. സൗദി അതിർത്തിയിൽ നിന്ന് ഓൺ അറൈവൽ വിസ എടുത്ത്​ സ്വന്തം വാഹനം ഓടിച്ച്​ ജോർദാനിലേക്ക്​ പോകാനും എളുപ്പമാണ്​. കുവൈത്തിലെ ഡ്രൈവിങ്​ ലൈസൻസ് സൗദിയും അംഗീകരിച്ചതിനാൽ അവിടെയുള്ളവർക്ക്​ സൗദിയിലും നിഷ്പ്രയാസം വാഹനമോടിക്കാം.

ഖത്തറിലേക്കും റോഡ്​ മാർഗം വാഹനമോടിച്ചുപോകാൻ കഴിയും. ഈജിപ്​തിൽ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്നു മാസം വരെ സൗദി ലൈസൻസ് ഉണ്ടെങ്കിൽ വാഹനമോടിക്കാൻ അനുവാദമുണ്ട്​. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ സൗദി ലൈസൻസ് ഉള്ളവർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്ന മറ്റൊരു രാജ്യമാണ് കാനഡ.

സൗദി ലൈസൻസ് അടുത്തകാലത്താണ്​ ഓസ്ട്രിയ അംഗീകരിച്ചത്​. ബ്രിട്ടനിൽ സൗദി ലൈസൻസുള്ള സൗദി പൗരന്മാർക്ക്​ മാത്രമാണ്​ അനുമതി. ഒരു വർഷം വരെ വാഹനമോടിക്കാനാവും. അതിന്​ ശേഷം അവിടുത്തെ ലൈസൻസ് എടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi license
News Summary - You can drive in 10 countries with a Saudi license
Next Story