ഫ്രാൻസിസ് മാർപാപ്പയെ വൈ.എം.സി.എ റിയാദ് ഘടകം അനുസ്മരിച്ചു
text_fieldsവൈ.എം.സി.സി റിയാദ് ഘടകം ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ യോഗത്തിൽ സംഗീത അനൂപ് സംസാരിക്കുന്നു
റിയാദ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും ലോക മാനവികതയുടെ പ്രതിപുരുഷനുമായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ വൈ.എം.സി.എ റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പാർശ്വവൽക്കരിക്കപ്പെട്ടവരോടും സമൂഹത്തിെൻറ താഴേ തട്ടിൽ ജീവിക്കുന്നവരോടും അനുകമ്പാപൂർണമായ സമീപനം സ്വീകരിക്കുകയും ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളി പറയാതിരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോകമനസാക്ഷിയോട് സംവദിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് നിബു വർഗീസ് അനുസ്മരിച്ചു.
വൈ.എം.സി.സി റിയാദ് ഘടകം ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ യോഗം
മിഡിൽ ഈസ്റ്റ് സ്കൂൾ അധ്യാപിക പദ്മിനി ടീച്ചർ ഉത്‌ഘാടനം ചെയ്തു. പുതിയ മാർപാപ്പ ലിയോ പതിനാലാമന് എല്ലാ അർഥത്തിലും ഫ്രാൻസിസ് മാർപാപ്പയുടെ പിന്തുടർച്ചക്കാരനാവാൻ സാധിക്കട്ടെ എന്ന് ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് ആശംസിച്ചു. എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയെ കുറിച്ച് ‘അവരെ വിധിക്കാൻ ഞാൻ ആര്’ എന്ന മാർപാപ്പയുടെ പരാമർശം കഥാകൃത്ത് ജോസഫ് അതിരുങ്കൽ അനുസ്മരിച്ചു. ലാളിത്യം മുഖമുദ്രയായിരുന്ന ഫ്രാൻസിസ് മാർപാപ്പ മാർക്സിയൻ ദർശനങ്ങളുടെ സത്തയെ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു എന്ന് നവോദയ പ്രതിനിധി സുധീർ കുമ്മിൾ പറഞ്ഞു.
വൈ.എം.സി.സി റിയാദ് ഘടകം ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ യോഗം
ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ സ്വജീവിതത്തിൽ സ്വാംശീകരിക്കാനുള്ള പ്രേരണയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി വനിത വേദി പ്രസിഡൻറ് മൃദുല വിനീഷ്, ലിബിൻ കൂത്തുപറമ്പ്, രാജു ഡാനിയേൽ, സജി വർഗീസ്, ജെറി ജോസഫ്, ബോണി ജോയ്, യോഹന്നാൻ പൈനുമൂട്ടിൽ, ഡെന്നി ജോസ്, മായാറാണി ജോയ്, സിജി ചെറിയാൻ, ജോജി ജോർജ്, മാത്യു കോതമംഗലം തുടങ്ങിയവർ സംസാരിച്ചു. ക്രിസ്റ്റീന മനോജ്, ആൻ മരിയ ബേബി, നേഹ സാബു എന്നിവർ പ്രാർഥനാ ഗാനം ആലപിച്ചു. ബിജു ജോസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഡെന്നി കൈപ്പനാനി സ്വാഗതവും ട്രെഷറർ അനു ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

