വൈ.ഐ.എഫ്.എ ഫുട്ബാൾ മത്സരം; കാർഫുഡ് എഫ്.സി സനാഇയ ടീം ജേതാക്കൾ
text_fieldsയാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ കാർഫുഡ് എഫ്. സി സനാഇയ ടീം ട്രോഫിയുമായി
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബാൾ മത്സരത്തിൽ കാർഫുഡ് എഫ്.സി സനാഇയ ടീം ജേതാക്കളായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് കാർഫുഡ് എഫ്.സി സനാഇയ ടീം വിജയിച്ചത്.
ഏപ്രിൽ 18ന് തുടക്കം കുറിച്ച ‘വൈ.ഐ.എഫ്.എ, എച്ച്.എം.ആർ ചാമ്പ്യൻസ് കപ് 2025’ മത്സരത്തിന്റെ ഫൈനൽ വെള്ളിയാഴ്ച രാത്രി റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്നപ്പോൾ ഫുട്ബാൾ മാമാങ്കം കാണാൻ കുടുംബങ്ങളും കുട്ടികളുമടക്കം ഗാലറി നിറയെ ആളുകളെത്തിയിരുന്നു. ഫൈനൽ മത്സരത്തിന് മുന്നോടിയായി യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂളിലെയും കെൻസ് ഇന്റർനാഷനൽ സ്കൂളിലെയും വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികളും യാംബുവിലെ യുവ ഗായകരുടെ പാട്ടുകളും ഉദ്ഘാടന പരിപാടിക്ക് മാറ്റുകൂട്ടി.
എച്ച്.എം.ആർ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, റീം അൽ ഔല കമ്പനി മാനേജിങ് ഡയറക്ടർ ഷൗഫർ വണ്ടൂർ, അറാട്കോ അൽ അറേബ്യ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, റദ്വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി. പിള്ള, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, മീഡിയവൺ യാംബു ലേഖകൻ നിയാസ് യൂസുഫ്, മുഹമ്മദ് റാഫി, ഷബീർ ഹസ്സൻ, ഷാനവാസ്, അൻവർ, ഫിറോസ്, ആസിഫ് പെരിന്തൽമണ്ണ, മുഹമ്മദലി, നജീബ് തിരുവനന്തപുരം, സിറാജ് മുസ്ലിയാരകത്ത്, ബഷീർ പൂളപ്പൊയിൽ, അലിയാർ മണ്ണൂർ, മൻസൂർ കരുവന്തിരുത്തി, പി.സി. അബ്ദുസ്സമദ്, ഫർഹാൻ മോങ്ങം, സൈനുൽ ആബിദ് മഞ്ചേരി, സമീർ ബാബു കാരക്കുന്ന് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഇവർക്കുള്ള ഫലകങ്ങൾ വൈ.ഐ.എഫ്.എ ഭാരവാഹികളായ ഷബീർ ഹസൻ കാരക്കുന്ന്, ഇബ്രാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല, അബ്ദുൽ കരീം പുഴക്കാട്ടിരി, അജ്മൽ മണ്ണാർക്കാട്, സിബിൾ ഡേവിഡ് പാവറട്ടി, ഹമീദ് കാസർകോട്, മൻസൂർ, അനസ്, ഹനീഫ, ഷാജഹാൻ, ആരിഫ് ചാലിയം തുടങ്ങിയവർ വിതരണം ചെയ്തു. ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും ബെസ്റ്റ് ഗോൾ കീപ്പറായും അംജദ്, ബെസ്റ്റ് സ്റ്റോപ്പർ ഇഖ്ബാൽ (ഇരുവരും കാർഫുഡ് എഫ്. സി സനാഇയ ടീം) എന്നിവരെ തെരഞ്ഞെടുത്തു.
ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തിക്കുള്ള പുരസ്കാരം മലബാർ എഫ്.സി ടീമിലെ ജിബിനും നല്ല കളിക്കാരനുള്ള അവാർഡ് എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി ടീമിലെ ആസിഫും കരസ്ഥമാക്കി. ബെസ്റ്റ് വളന്റിയർമാരായി ഫിറോസ് (ആർ.സി.എഫ്.സി), കെ.എം. അബ്ദുൽ അസീസ് (എവർ ഗ്രീൻ എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു. യാംബുവിലെ ഒമ്പത് ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ പങ്കെടുത്ത കളിക്കാരെ പരിചയപ്പെടാനും സമാപന ചടങ്ങിലും യാംബുവിലെ വിവിധ സാമൂഹിക, സാംസ്കാരിക, കായിക, ബിസിനസ്, മാധ്യമ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഷബീർ ഹസ്സൻ, ഇബ്രാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല, അജ്മൽ മണ്ണാർക്കാട്, ശിഹാബ്, ഷാജഹാൻ വണ്ടൂർ, ബിഹാസ് കരുവാരക്കുണ്ട്, അബ്ദുൽ ഹമീദ് കാസർകോട്, സിബിൾ പാവറട്ടി, ലല്ലു സുഹൈൽ മമ്പാട്, മൻസൂർ, ഷബീർ അരിപ്ര, അബ്ദുറസാഖ് കോഴിക്കോട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

