വൈ.എഫ്.സി ജുബൈൽ ഇഫ്താർ സംഗമം
text_fieldsവൈ.എഫ്.സി ജുബൈൽ ഇഫ്താർ സംഗമത്തിൽ ഷഹീൻ ശിഹാബ് റമദാൻ സന്ദേശം നൽകുന്നു
ജുബൈൽ: യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈൽ ഇഫ്താർ സംഗമം ജുബൈൽ സാഫ്രോൺ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. വൈ.എഫ്.സി ക്ലബ് അംഗങ്ങളും വൈ.എഫ്.സി അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും ഇഫ്താറിൽ പങ്കെടുത്തു.
റമദാൻ ആത്മസംസ്കരണത്തിന്റെ മാസമാണെന്നും എല്ലാവരും ഒന്നിച്ചു മുന്നോട്ടുപോകേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും റമദാൻ സന്ദേശത്തിൽ ഷഹീൻ ശിഹാബ് പറഞ്ഞു.
ക്ലബ് പ്രസിഡൻറ് ശൈഫാൻ അധ്യക്ഷത വഹിച്ചു. ക്രിസ്റ്റൽ ഇന്റർനാഷനൽ ഡയറക്ടർ സയ്യിദ് സഹീർ, ഗോൾഡൻ വിങ് മാനേജർ ഖലീൽ, തനിമ പ്രസിഡൻറ് ഡോ. ജൗഷീദ്, ജെ.എഫ്.സി പ്രതിനിധി സജീർ, ആർ.സി.എഫ്.സി പ്രതിനിധി ശിവൻ എന്നിവർ സംസാരിച്ചു.
ഇഫ്താറിന് അജിത്, ഷിബിൻ, റയ്യാൻ, റഷീദ്, അബ്ദുറഹ്മാൻ, ഷിജിൻ, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

