Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവിന്റെ...

സൽമാൻ രാജാവിന്റെ അതിഥികളായി യമൻ സൈനിക നടപടിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും

text_fields
bookmark_border
king salman
cancel
camera_alt

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ

രാ​ജാ​വ്

റി​യാ​ദ്: യ​മ​ൻ സൈ​നി​ക​ന​ട​പ​ടി​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ 2000 തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ഉ​ത്ത​ര​വ്. സൗ​ദി സൈ​ന്യ​ത്തി​ൽ​നി​ന്ന് വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ 1000 പേ​ർ​ക്കും യ​മ​ൻ ഭാ​ഗ​ത്തു​നി​ന്ന് ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ 1000 പേ​ർ​ക്കു​മാ​ണ് രാ​ജ​നി​ർ​ദേ​ശ​പ്ര​കാ​രം സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഹ​ജ്ജ്, ഉം​റ എ​ന്നി​വ​ക്കാ​യു​ള്ള ര​ണ്ടു വി​ശു​ദ്ധ മ​സ്ജി​ദു​ക​ളു​ടെ ക​സ്​​റ്റോ​ഡി​യ​ൻ ഗ​സ്​​റ്റ്​ പ്രോ​ഗ്രാ​മി​നു കീ​ഴി​ൽ 2000 പേ​ർ​ക്ക് സ​മ്പൂ​ർ​ണ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​ണ് ഇ​സ്‌​ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഈ ​ഉ​ദാ​ര​ത​ക്കും കാ​രു​ണ്യ​സ​മീ​പ​ന​ത്തി​നും ഇ​സ്‌​ലാ​മി​ക മ​ന്ത്രി​യും ‘ക​സ്​​റ്റോ​ഡി​യ​ൻ ഗ​സ്​​റ്റ്​’ പ​രി​പാ​ടി​യു​ടെ സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ലു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ആ​ലു​ശൈ​ഖ് സ​ൽ​മാ​ൻ രാ​ജാ​വി​നോ​ടും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നോ​ടും ന​ന്ദി പ​റ​ഞ്ഞു.

ഇ​സ്‌​ലാ​മി​നും മു​സ്‌​ലിം​ക​ൾ​ക്കും ന​ൽ​കു​ന്ന സേ​വ​ന​വും മാ​തൃ​രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​രു​ടെ ത്യാ​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​വു​മാ​ണ് രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ സു​ഖ​ത്തി​ലും സു​ഗ​മ​മാ​യും നി​ർ​വ​ഹി​ക്കാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കി​ക്കൊ​ണ്ട് മ​ന്ത്രാ​ല​യം ഒ​രു​ക്കു​മെ​ന്ന് ആ​ലു​ശൈ​ഖ് വ്യ​ക്ത​മാ​ക്കി.

ആ​കെ 4951 തീ​ർ​ഥാ​ട​ക​ർ​ക്ക് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ഗ​സ്​​റ്റ്​ പ്രോ​ഗ്രാ​മി​ന്റെ പ്ര​യോ​ജ​നം ല​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഈ ​അ​തി​ഥി​ക​ളി​ൽ പ്ര​മു​ഖ ഇ​സ്​​ലാ​മി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ, പ​ണ്ഡി​ത​ന്മാ​ർ, സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ, ഫ​ല​സ്തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രെ കൂ​ടാ​തെ യ​മ​ൻ, സി​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ രാ​ജ​കീ​യ ആ​തി​ഥേ​യ​ത്വം ല​ഭി​ച്ച സ്ത്രീ ​പു​രു​ഷ​ന്മാ​രു​ടെ ആ​കെ എ​ണ്ണം ഈ ​വ​ർ​ഷ​ത്തോ​ടെ 62,338 ആ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanYemen's military
News Summary - Yemen's military as guests of King Salman Family members of those who died in the action
Next Story