സൗദിയിലേക്ക്  ഹൂതി റോക്കറ്റാക്രമണം 

16:26 PM
20/06/2019
houthi-23

ജിദ്ദ: സൗദിയിലേക്ക് ഹൂതി റോക്കറ്റാക്രമണം. ജീസാനിലെ കടൽ ജലശുദ്ധീകരണ കേന്ദ്രത്തിന് സമീപം ഹൂതി റോക്കറ്റ് വീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സഖ്യസേന മേധാവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

ഒരാഴ്ചയിലധികമായി തുടർച്ചയായി സൗദിക്ക് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചുെകാണ്ടിരിക്കയാണ് യമനിലെ ഹൂതികൾ. ഇറാൻ ഹൂതികൾക്ക് പുതിയ തരം ആയുധങ്ങൾ നൽകുകയാെണന്ന് സഖ്യസേന കുറ്റപ്പെടുത്തി. യുദ്ധ കുറ്റകൃത്യമാണ് ഹുതികൾ നടത്തിക്കൊടിരിക്കുന്നത് എന്ന് കേണൽ തുർക്കി അൽമാലിക്കി പറഞ്ഞു.

Loading...
COMMENTS