Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമപരമായ പദവി വീണ്ടെടുത്ത് സൗദിയിലെ യമനികൾ; വിപണിയിലും അനുകൂല അലയൊലികൾ

text_fields
bookmark_border
സ്വന്തം രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതൽ യമൻ പൗരന്മാർ താമസിക്കുന്ന രാജ്യമാണ് സൗദി അറേബ്യ
നിയമപരമായ പദവി വീണ്ടെടുത്ത് സൗദിയിലെ യമനികൾ; വിപണിയിലും അനുകൂല അലയൊലികൾ
cancel

റിയാദ്: വിവിധ കാരണങ്ങളാൽ വർഷങ്ങളായി നിയമപരമായ താമസരേഖയായ ഇഖാമയില്ലാതെ സൗദി അറേബ്യയിൽ കഴിഞ്ഞ യമൻ പൗരന്മാർക്ക് താമസ പദവി നിയമ വിധേയമാക്കാൻ അവസരം ലഭിച്ചതോടെ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഇഖാമ ഇല്ലാതെ രാജ്യത്ത് കഴിയുന്ന യമൻ പൗരന്മാർക്ക് താമസരേഖ അനുവദിക്കാനുള്ള സൽമാൻ രാജാവിന്റെ ഉത്തരവ് പ്രയോജന പ്പെടുത്തി പദവി ക്രമപ്പെടുത്താനുള്ള ശ്രമത്തിലാണ് യമനികൾ.

താമസ രേഖയില്ലാത്തതിനാൽ വർഷങ്ങളായി ആശങ്കയോടെയും നിയന്ത്രണങ്ങളോടെയും കഴിഞ്ഞിരുന്ന യമനികൾക്കും അവരുടെ കുടുംബങ്ങൾക്കും പദവി നിയമ വിധേയമാകുന്നതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് തുറക്കുന്നത്. ചികിത്സ, മൊബൈൽ കണക്ഷൻ, ഡ്രൈവിങ് ലൈസൻസ്, വാഹന ഉടമസ്ഥാവകാശം, ദേശീയ വിലാസ രജിസ്ട്രേഷൻ, ബാങ്ക് അക്കൗണ്ട്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ദൈനം ദിന ജീവിതത്തിലെ പല അടിസ്ഥാന ആവശ്യങ്ങൾക്കും ഇഖാമ അനിവാര്യമാണ്. എന്നാൽ നിയമപരമായ താമസ രേഖയില്ലാത്തതിനാൽ ഇവയിൽ പലതും സാധാരണ രീതിയിൽ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യമനികളിൽ പലരും.

നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വ്യാപകമായ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനും ജോലിക്കുപോകുന്ന തിനും പലരും ഭയപ്പെട്ടിരുന്നു. പദവി ക്രമപ്പെടുത്താൻ അവസരം ലഭിച്ചതോടെ ഈ ആശങ്കകൾക്ക് വലിയ രീതിയിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യമൻ സമൂഹം. നിയമപരമായ രേഖകളോടെ തൊഴിലെടുക്കാനും ആവശ്യങ്ങൾക്കായി സ്വതന്ത്രമായി യാത്ര ചെയ്യാനും കുടുംബത്തിന്റെ ഭാവി കൂടുതൽ സുരക്ഷിതമാക്കാനും പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.താമസപദവി നിയമ വിധേയമാക്കുന്നതിനായി സൗദി അറേബ്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ 11 മുതൽ 60 ദിവസത്തേക്കാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

പദ്ധതിയുടെ മാനദണ്ഡങ്ങൾക്കു വിധേയമായി അർഹരായ യമൻ പൗരന്മാർക്ക് രാജ്യത്ത് അനധികൃതമായി താമസിച്ചതിനും ജോലി ചെയ്തതിനുമുള്ള പിഴകളിൽനിന്നും ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള ശിക്ഷകളിൽനിന്നും ഇളവ് ലഭിക്കും. നടപടികൾ പൂർത്തിയാ ക്കുന്നതിലൂടെ നിയമപരമായ താമസപദവി നേടാനുള്ള അവസരമാണ് ഇവർക്ക് ലഭിക്കുന്നത്. സ്വന്തം രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതൽ യമൻ പൗരന്മാർ താമസിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.യമനിൽ മാനുഷിക, ദുരിതാശ്വാസ, വികസന സഹായങ്ങൾ നൽകുന്നതിലും സൗദി അറേബ്യ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, യമൻ പൗരന്മാരുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന നടപടിയായാണ് താമസ പദവി ക്രമപ്പെടുത്താനുള്ള അവസരത്തെ വിലയിരുത്തുന്നത്.താമസപദവി നിയമവിധേയമായതോടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി യമൻ പൗരന്മാർ പറയുന്നു. നിയമപരമായ രേഖകളോടെ ജോലിചെയ്യാനും ആശങ്കകളില്ലാതെ പുറത്തിറങ്ങാനും ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയുന്നത് ജീവിതത്തിൽ വലിയ ആശ്വാസമാണ്. മക്ക, മദീന തുടങ്ങിയ പുണ്യനഗരങ്ങളിലേക്ക് നിർഭയമായി യാത്ര ചെയ്യാനുള്ള സ്വപ്നം കൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്‌ . മൊബൈൽ കണക്ഷൻ സ്വന്തം പേരിൽ നേടുക, ബാങ്ക് അക്കൗണ്ട് തുറക്കുക, കുട്ടികളുടെ വിദ്യാഭ്യാസം ക്രമപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സാധ്യമാകുന്നതും കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

നിയമപരമായ പദവി ലഭിക്കുന്നത് വ്യക്തികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല, രാജ്യത്തെ സാമ്പത്തിക-വാണിജ്യ മേഖലക്കും അനുകൂലമായ പ്രതിഫലനങ്ങളുണ്ടാക്കു മെന്നാണ് വിലയിരുത്തൽ. സ്ഥിരതയുള്ള തൊഴിൽ സാഹചര്യവും നിയമപരമായ ഇടപാടുകൾ നടത്താനുള്ള അവസരവും ലഭിക്കുന്നതോടെ യമൻ പൗരന്മാരുടെ ഉപഭോഗശേഷി വർധിക്കാം.

വാടക, ഗതാഗതം, ഭക്ഷണം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ചെറുകിട വ്യാപാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമായ സാമ്പത്തിക ഇടപാടുകൾക്ക് ഇത് വഴിയൊരുക്കും.ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വാണിജ്യ സ്ഥാപനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ ഇതിന്റെ അനുകൂല പ്രതിഫലനം അനുഭവപ്പെടാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അനൗപചാരികമായ ജീവിതസാഹചര്യങ്ങളിൽനിന്ന് നിയമപരമായ സംവിധാനങ്ങളിലേക്ക് കൂടുതൽ പേർ എത്തുന്നത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് സ്ഥിരത നൽകാനും വിപണിയിലെ ഇടപാടുകൾ വർധിപ്പിക്കാനും സഹായിച്ചേക്കും.വ

ർഷങ്ങളായി അനിശ്ചിതത്വത്തിൽ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് യമൻ പൗരന്മാർക്ക് നിയമപരമായ താമസപദവി വീണ്ടെടുക്കാനുള്ള അവസരം പുതിയ പ്രതീക്ഷയാണ് നൽകുന്നത്. വ്യക്തിഗത സുരക്ഷയും കുടുംബങ്ങളുടെ ഭാവിയും മെച്ചപ്പെടുത്തുന്നതിനൊപ്പം സൗദി അറേബ്യയിലെ സാമൂഹിക സാമ്പത്തിക ജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yemenis in Saudi Arabia Reclaim Legal Status; Favorable Ripples in the Market
Next Story