യമൻ സയാമീസ് ഇരട്ടകൾ യൂസുഫിനെയും യാസീനെയും റിയാദിലെത്തിക്കും
text_fieldsസയാമീസ് ഇരട്ടകൾ യൂസുഫും യാസീനും
ജിദ്ദ: യമൻ സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കൽ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ധ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാനും സാധ്യമാണെങ്കിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കാനുംവേണ്ടിയാണ് യമൻ സയാമീസ് ഇരട്ടകളെ നാഷനൽ ഗാർഡിനു കീഴിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെത്തിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചത്. രാജ്യത്തും ലോകത്തുള്ളവരോടും സൗദി അറേബ്യ കാണിക്കുന്ന മാനുഷിക നിലപാടുകൾ വ്യക്തമാക്കുന്നതാണ് സൽമാൻ രാജാവിെൻറ നിർദേശമെന്ന് ഡോ. അൽറബീഅ പറഞ്ഞു. യമൻ സയാമീസ് ഇരട്ടകളെ വേഗത്തിൽ റിയാദിലെത്തിക്കാനും വേണ്ട ആരോഗ്യ പരിരക്ഷ നൽകാനും സൽമാൻ രാജാവ് അതിതാൽപര്യമാണ് കാണിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സയാമീസുകളെ വേർപെടുത്തുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയിട്ടുണ്ട്. അതിനു കീഴിൽ നടത്തി ക്കൊണ്ടിരിക്കുന്ന മനുഷ്യസേവനത്തിെൻറ തുടർച്ചയാണിത്. ദിവസങ്ങൾക്കുള്ളിൽ യമൻ സയാമീസുകൾ റിയാദിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

