Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമൻ പ്രസിഡന്റ് ഡോ. റഷാദ് അൽഅലിമി കിങ് സൽമാൻ റിലീഫ് കേന്ദ്രം സന്ദർശിച്ചു

text_fields
bookmark_border
പുതിയ പദ്ധതികളും സന്നദ്ധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്തു
യമൻ പ്രസിഡന്റ് ഡോ. റഷാദ് അൽഅലിമി കിങ് സൽമാൻ റിലീഫ് കേന്ദ്രം സന്ദർശിച്ചു
cancel
camera_alt

യ​മ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​റ​ഷാ​ദ് അ​ൽ​അ​ലി​മി കി​ങ് സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

റിയാദ്: യമൻ പ്രസിഡന്റ് ഡോ. റഷാദ് അൽഅലിമിയും സംഘവും റിയാദിലെ കിങ് സൽമാൻ റിലീഫ് കേന്ദ്രം സന്ദർശിച്ചു. കേന്ദ്രത്തിലെത്തിയ യമൻ പ്രസിഡന്റിനെ റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ സ്വീകരിച്ചു. യമനിലെ സൗദി അംബാസഡറും സൗദി ഡെവലപ്‌മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ സൂപ്പർവൈസറുമായ മുഹമ്മദ് ബിൻ സഈദ് അൽജാബിർ, സൗദിയിലെ യമൻ അംബാസഡർ സാലിം സ്വാലിഹ് ബിൻ ബ്രീക്, ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ, സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള സൗദി അറേബ്യയോട് യമൻ ജനതക്കുള്ള നന്ദിയും കടപ്പാടും അൽഅലിമി വ്യക്തമാക്കി. കിങ് സൽമാൻ റിലീഫ് സെന്റർ, സൗദി ഡെവലപ്‌മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ എന്നിവയിലൂടെ യമനിലെ എല്ലാ പ്രദേശങ്ങളിലെയും പ്രവിശ്യകളിലെയും ജനങ്ങളിലേക്ക് യാതൊരു വിവേചനവുമില്ലാതെ എത്തിച്ച വിലയേറിയ മാനുഷിക സഹായങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. സൗദിയുടെ ഈ മഹത്തായ നിലപാടുകൾ യമനിലെ വരുംതലമുറകളുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൂത്തി മിലിഷ്യകൾ കുഴിച്ചിട്ട മരണക്കെണിയായ ലാൻഡ്‌മൈനുകൾ നീക്കംചെയ്ത് ജീവൻ സംരക്ഷിക്കാൻ നൽകിയ മികച്ച സംഭാവനകളെ മാനിച്ച് യമനിലെ പരമോന്നത ബഹുമതി ലഭിച്ച, യമൻ ഭൂപ്രദേശം മൈൻമുക്തമാക്കുന്നതിനുള്ള 'മസാം' പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. കിങ് സൽമാൻ റിലീഫ് സെന്റർ സൗദിക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ഒരുപോലെ അഭിമാനമായി മാറിയെന്നും ഇതിന്റെ സഹായങ്ങൾ ദുരിതത്തിലായ എല്ലാ രാജ്യങ്ങളിലേക്കും എത്തിച്ചേർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയുടെ മാനുഷിക വിഭാഗമായ കിങ് സൽമാൻ റിലീഫ് സെന്ററിലേക്ക് യമൻ പ്രസിഡന്റ് നടത്തിയ സന്ദർശനത്തെ ഡോ. അൽറബീഅ സ്വാഗതം ചെയ്തു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയുംപിന്തുണയോടും നിർദേശങ്ങളോടും കൂടി 113 രാജ്യങ്ങളിൽ എത്താനും 4,525 പദ്ധതികൾ നടപ്പിലാക്കാനും കേന്ദ്രത്തിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. സഹോദര രാജ്യമായ യമനിലെ ജനങ്ങളുടെ മാനുഷിക ദുരിതങ്ങൾ കുറയ്ക്കുന്നതിൽ എന്നും ഒന്നാമത്തെ മുൻഗണന ആ രാജ്യത്തിന് തന്നെയാണ് കേന്ദ്രം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. 362 യു.എൻ, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പങ്കാളിത്തത്തോടെ 4.8 ബില്യൺ (480 കോടി) യു.എസ് ഡോളറിലധികം ബജറ്റിൽ 1,238 പദ്ധതികളാണ് യമനിൽ ഇതുവരെ നടപ്പിലാക്കിയയെന്നും അൽറബീഅ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സഹോദര രാജ്യമായ യമന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യങ്ങളിൽ മുന്നിൽ സൗദി അറേബ്യയാണ്. ഒരു പതിറ്റാണ്ടിനിടെ സൗദി നൽകിയ വിവിധ മാനുഷിക സഹായങ്ങൾ 29 ബില്യൺ (2,900 കോടി) യു.എസ് ഡോളറിലധികമാണ്. പ്രദേശങ്ങളോ പ്രവിശ്യകളോ ജനവിഭാഗങ്ങളോ തമ്മിൽ യാതൊരു വിവേചനവുമില്ലാതെയാണ് സെന്റർ ഈ സഹായങ്ങളെല്ലാം എത്തിച്ചുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.

യമനിൽ വരും കാലയളവിൽ കിങ് സൽമാൻ റിലീഫ് സെന്റർ നടപ്പിലാക്കാൻ പോകുന്ന വിവിധ മാനുഷിക, ജീവകാരുണ്യ പദ്ധതികളുടെയും നൂറ് സന്നദ്ധ പരിപാടികളുടെയും പാക്കേജിന്റെ ഉദ്ഘാടനത്തിന് ഡോ. റഷാദ് അൽഅലിമി സാക്ഷ്യം വഹിച്ചു. ഡോ. അബ്ദുല്ല അൽറബീഅയോടൊപ്പം യമൻ പ്രസിഡന്റ് സെന്ററിന്റെ പങ്കാളികളായ അന്താരാഷ്ട്ര സംഘടനകളുടെയും ഏജൻസികളുടെയും ഓഫീസുകൾ സന്ദർശിച്ചു. കിങ് സൽമാൻ റിലീഫ് സെന്ററുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ആ സംഘടനകളുടെ പ്രതിനിധികളിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story