Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യക്തിവൈരാഗ്യം:...

വ്യക്തിവൈരാഗ്യം: റിയാദിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ യമനിയുടെ വധശിക്ഷ നടപ്പാക്കി

text_fields
bookmark_border
വ്യക്തിവൈരാഗ്യം: റിയാദിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ യമനിയുടെ വധശിക്ഷ നടപ്പാക്കി
cancel

റിയാദ്: വ്യക്തിവൈരാഗ്യത്തി​െൻറ പേരിൽ ത​െൻറ നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യമനി പൗര​െൻറ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിലായിരുന്നു സംഭവം.

മുസ്തഫ മഹ്മൂദ് അലി അൽ ഖയാത്തി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ത​െൻറ നാട്ടുകാരൻ തന്നെയായ അബ്​ദു നാജി സൈഫുമായി ഇയാൾക്ക് വ്യക്തിപരമായ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ വഴക്കിനെ തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അബ്​ദു നാജിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായി. കേസ് വിചാരണ ചെയ്ത കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ, വധശിക്ഷ നടപ്പാക്കാൻ സൗദി രാജാവി​െൻറ ഔദ്യോഗിക ഉത്തരവും പുറത്തുവന്നു.

രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കാൻ സർക്കാർ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്നവർക്ക് ഇസ്​ലാമിക നിയമപ്രകാരമുള്ള കഠിന ശിക്ഷ തന്നെ ലഭിക്കുമെന്നും, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhDeathsYemeni manpersonal enmity
News Summary - Yemeni Executed in Riyadh for Fatally Stabbing Fellow Yemeni
Next Story