Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​ജ ഹ​ജ്ജ്...

വ്യാ​ജ ഹ​ജ്ജ് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ത​ട്ടി​പ്പ്: യ​മ​നി പൗ​ര​ൻ റി​യാ​ദി​ൽ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ്യാ​ജ ഹ​ജ്ജ് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ത​ട്ടി​പ്പ്: യ​മ​നി പൗ​ര​ൻ റി​യാ​ദി​ൽ അ​റ​സ്റ്റി​ൽ
cancel
camera_alt

വ്യാ​ജ ഹ​ജ്ജ് പ​ര​സ്യ ത​ട്ടി​പ്പി​ലെ പ്ര​തി​യാ​യ യ​മ​നി പൗ​ര​ൻ റി​യാ​ദി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ

റി​യാ​ദ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ജ്ജ് സേ​വ​ന പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ യ​മ​നി പൗ​ര​നെ റി​യാ​ദ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. റി​യാ​ദ് റീ​ജ​ന​ൽ പൊ​ലീ​സി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച് ഡി​പ്പാ​ർ​ട്മെൻറാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ണം ത​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തീ​ർ​ഥാ​ട​ക​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​യാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ ഹ​ജ്ജ് സ​ർ​വി​സു​ക​ളു​ടെ പ​ര​സ്യം ന​ൽ​കി​യി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ വി​ദേ​ശി​യെ നി​ല​വി​ൽ ക​സ്​​റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും, ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും സു​ര​ക്ഷാ വ​കു​പ്പു​ക​ൾ അ​റി​യി​ച്ചു. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം സ്വ​ദേ​ശി​ക​ളോ​ടും പ്ര​വാ​സി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​ലം​ഘ​ന​ങ്ങ​ളോ വ്യാ​ജ പ​ര​സ്യ​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 911 എ​ന്ന ന​മ്പ​റി​ലും, സൗ​ദി അ​റേ​ബ്യ​യി​ലെ മ​റ്റ് പ്ര​വി​ശ്യ​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് 999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhadvertisementsYemeniarrestedFake Hajj Permit
News Summary - Yemeni citizen arrested in Riyadh for fraud through fake Hajj advertisements
Next Story