Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ സാംസ്കാരിക പൈതൃക...

യമൻ സാംസ്കാരിക പൈതൃക സംരക്ഷണം; സൗദിയും യുനെസ്കോയും ധാരണപത്രത്തിൽ ഒപ്പുവെച്ചു

text_fields
bookmark_border
യമൻ സാംസ്കാരിക പൈതൃക സംരക്ഷണം; സൗദിയും യുനെസ്കോയും ധാരണപത്രത്തിൽ ഒപ്പുവെച്ചു
cancel
camera_alt

യമൻ സംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള പദ്ധതിക്കായി സൗദിയും യുനെസ്കോയും ധാരണപത്രത്തിൽ ഒപ്പ് വെച്ചപ്പോൾ

Listen to this Article

യാംബു: യമ​ന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ചരിത്രപ്രധാനമായ ഇടങ്ങളെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദി അറേബ്യയും യുനെസ്കോയും കൈകോർക്കുന്നു. ‘സൗദി ഡെവലപ്‌മന്റെ്​ ആൻഡ്​ റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമനും’ (എസ്​.ഡി.ആർ.പി.വൈ) യുനെസ്കോയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.

യമനിലെ പൈതൃക സംരക്ഷണം, ശാസ്ത്രം, സംസ്കാരം മേഖലകളിൽ സാങ്കേതിക സഹായവും സ്ഥാപനപരമായ വികസനവും ഉറപ്പുവരുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ പ്രധാന ലക്ഷ്യം. സെയൂൻ കൊട്ടാരത്തി​ന്റെ പുനരുദ്ധാരണമാണ്​ ഇതിൽ പ്രധാനം. ഹദർമൗത്ത് ഗവർണറേറ്റിലെ ചരിത്രപ്രധാനമായ ഈ കൊട്ടാരം പുനരുദ്ധരിക്കുന്നതിനും പ്രദേശവാസികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.

തരീമിലെ അൽ അഹ്‌ഖാഫ് ലൈബ്രറിയിലുള്ള അമൂല്യമായ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കും. സോക്കോട്ര ദ്വീപിലെ സമൂഹത്തിനുള്ള പിന്തുണയാണ്​ മറ്റൊന്ന്​. അവിടുത്തെ പരമ്പരാഗത കരകൗശല പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, അവിടുത്തെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനായി വിവിധ സംരംഭങ്ങൾ നടപ്പാക്കും.

ഭാഷാ-കലാ സംരക്ഷണമാണ്​ മറ്റൊന്ന്​. കിഴക്കൻ യമനിലെ പുരാതന ഭാഷയായ ‘മെഹ്രി’യുടെ നാൾവഴികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും. കൂടാതെ പാരമ്പര്യ സംഗീത, കലാ പരിപാടികളിലൂടെ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തും. എട്ട് സുപ്രധാന മേഖലകളിലായി 268ലധികം പദ്ധതികളിലൂടെ യമൻ ജനതക്ക് സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. രാജ്യത്തി​ന്റെ സാംസ്കാരിക അസ്തിത്വം വീണ്ടെടുക്കുന്നതിനൊപ്പം പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്​ടിക്കാനും സൗദി-യുനെസ്കോ സഖ്യം വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenUnescoSaudi Arabiamemorandum of understanding was signed
News Summary - Yemen: Saudi Arabia and UNESCO sign memorandum of understanding
Next Story