Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച

text_fields
bookmark_border
പശ്ചിമേഷ്യയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച
cancel
camera_alt

യമൻ വിദേശകാര്യ മന്ത്രി അഫ്ര അൽ സ ഔബയും യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറും റിയാദിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ

റിയാദ്: പശ്ചിമേഷ്യയിൽ ഉടലെടുത്ത അടിയന്തര സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും യമനിലെ സമീപകാല സംഭവവികാസങ്ങളും വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച നടന്നു. യമൻ വിദേശകാര്യ മന്ത്രി അഫ്ര അൽ സ ഔബയും യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറും തമ്മിലാണ് റിയാദിൽ കൂടിക്കാഴ്ച നടന്നത്.

യമനിലെ വിവിധ പ്രവിശ്യകളിൽ സാധാരണക്കാർക്കും തുറമുഖങ്ങൾ, അഭയാർത്ഥി ക്യാമ്പുകൾ, കുടിവെള്ള-വൈദ്യുതി വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി ഭീകരരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് ഈ നിർണായക ചർച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും യോഗത്തിൽ ധാരണയായി.

രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക, വികസന മേഖലകളിൽ സൗദി അറേബ്യ നൽകിവരുന്ന ഉറച്ച പിന്തുണയ്ക്ക് യമൻ വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി. ഈ നിർണായക ഘട്ടത്തിൽ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പശ്ചിമേഷ്യയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച
Next Story