Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എ​െൻറ ഇഷ്‌ക് മദീന’ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തു

text_fields
bookmark_border
‘എ​െൻറ ഇഷ്‌ക് മദീന’ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തു
cancel
camera_alt

‘എ​െൻറ ഇഷ്‌ക് മദീന’ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തപ്പോൾ

റിയാദ്: റിച്ചൂസ് ബാനറിൽ ത്രീ ഐസ് മീഡിയ പുറത്തിറക്കിയ ‘എ​െൻറ ഇഷ്‌ക് മദീന’ എന്ന പുതിയ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തു. ആൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോർക്ക ചെയർമാൻ റഹ്​മാൻ മുനമ്പത്ത്, ആൽബത്തി​െൻറ രചയിതാവ് മജീദ് കെ.പി. പതിനാറുങ്ങൽ, കമർബാനു ടീച്ചർ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, നാസർ വണ്ടൂർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, സിദ്ധീഖ് കല്ലുപറമ്പൻ, ഷൈജു പച്ച, ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, സൈഫ് കൂട്ടങ്ങൽ, ഖാലിദ് അൽ മദീന, റിജോസ്, ബാബു പട്ടാമ്പി സ്നേഹതീരം, ഫൈസൽ തമ്പലകോടാൻ, ഉമർ അമാൻത്ത്, അസ്‌ലം പാലത്ത്, അഷ്‌റഫ്‌ ചെലമ്പ്ര, ഷാജഹാൻ കഞ്ഞീരപ്പള്ളി എന്നിവർ സംസാരിച്ചു.

ജീവിതത്തിലെ പരീക്ഷണങ്ങളെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച്, സംഗീതത്തിനൊപ്പം ഐ.എ.എസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുന്ന ഫാത്തിമ ഹവ്വയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാഴ്ചശേഷിയില്ലാത്ത, കൊൽക്കത്ത സ്വദേശിയും നിലവിൽ മലപ്പുറത്ത് താമസക്കാരിയുമായ ഫാത്തിമ ഹവ്വയെ അനാഥമായ ബാല്യത്തിൽ നിന്നും ചേർത്തുപിടിച്ച പോറ്റുമ്മ ഫെബിനയുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

ഗഫൂർ എം. ഖയ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഷ്‌റഫ്‌ കെ.പി. പതിനാറുങ്ങൽ സംവിധാനം ചെയ്ത ആൽബത്തി​െൻറ ദൃശ്യങ്ങൾ പകർത്തിയത് ജലീൽ തിരൂരങ്ങാടിയാണ്. ത്രീ ഐസ് മീഡിയ പുറത്തിറക്കുന്ന പതിമൂന്നാമത്തെ ആൽബമായ ‘എ​െൻറ ഇഷ്‌ക് മദീന’ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘yeente ishk madeena’ musical album launched in Riyadh
Next Story