Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇയർ ഓഫ് അറബിക്...

ഇയർ ഓഫ് അറബിക് കാലിഗ്രാഫി : കാലിഗ്രാഫികൾ മുദ്രണം ചെയ്ത തപാൽ സ്്റ്റാമ്പുകൾ പുറത്തിറക്കി

text_fields
bookmark_border
ഇയർ ഓഫ് അറബിക് കാലിഗ്രാഫി : കാലിഗ്രാഫികൾ മുദ്രണം ചെയ്ത തപാൽ സ്്റ്റാമ്പുകൾ പുറത്തിറക്കി
cancel
camera_alt

‘ഇയർ ഓഫ് അറബിക് കലിഗ്രഫി’യുടെ ഭാഗമായി കലിഗ്രഫി

മുദ്രണത്തോടെ പുറത്തിറക്കിയ തപാൽ സ്്റ്റാമ്പുകൾ

ജി​ദ്ദ: സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും സൗ​ദി പോ​സ്​​റ്റ് കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്ന്'​ഇ​യ​ർ ഓ​ഫ് അ​റ​ബി​ക് ക​ലി​ഗ്ര​ഫി' എ​ന്ന പേ​രി​ൽ ക​ലി​ഗ്ര​ഫി​ക​ൾ മു​ദ്ര​ണം ചെ​യ്ത ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി. വി​ഷ​ൻ 2030​‍െൻ​റ സാ​ക്ഷാ​ത്കാ​ര പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ 'ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ്' പ്രോ​ഗ്രാം അ​നു​സ​രി​ച്ച് സ​മൂ​ഹ​ത്തി​ൽ അ​റ​ബി ക​ലി​ഗ്ര​ഫി ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ത്തി​‍െൻറ ഭാ​ഗ​മാ​യാ​ണ് ത​പാ​ൽ സ്​​റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​യി നാ​ലു എ​ണ്ണം വീ​ത​മു​ള്ള 12 സ്​​റ്റാ​മ്പു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്. ര​ണ്ടും മൂ​ന്നും ഗ്രൂ​പ്പു​ക​ളി​ലാ​യി ബാ​ക്കി സ്​​റ്റാ​മ്പു​ക​ൾ മേ​യ്, ആ​ഗ​സ്്റ്റ് മാ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കും. അ​റ​ബ് സം​സ്കാ​ര​ത്തി​‍െൻറ​യും ച​രി​ത്ര​ത്തി​‍െൻറ​യും പ്ര​ധാ​ന ഘ​ട​ക​മാ​യ അ​റ​ബി ക​ലി​ഗ്ര​ഫി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 'ഇ​യ​ർ ഓ​ഫ് അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി' സം​രം​ഭ​ത്തി​‍െൻറ ലോ​ഗോ​യോ​ടു കൂ​ടി​യ പു​തി​യ ഡി​സൈ​നു​ക​ളി​ലാ​ണ് ത​പാ​ൽ സ്്റ്റാ​മ്പു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​റ​ബി ക​ലി​ഗ്ര​ഫി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ച ആ​ശ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്്റ്റാ​മ്പു​ക​ൾ. സൗ​ദി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ അ​ട​യാ​ള​മാ​യി ക​ലി​ഗ്ര​ഫി ലോ​ഗോ സ്്റ്റാ​മ്പ് ചെ​യ്യ​ൽ, തു​വൈ​ഖ്​ പ​ർ​വ​ത​ത്തെ ക​ലി​ഗ്ര​ഫി ലോ​ഗോ ഉ​പ​യോ​ഗി​ച്ച് പ്ര​കാ​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും വി​ഷ​ൻ 2030​‍െൻ​റ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story