കൊല്ലം ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺെവൻഷൻ
text_fieldsറിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല തെരഞ്ഞെടുപ്പ് കൺെവൻഷനിൽ പെങ്കടുത്തവർ
റിയാദ്: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി റിയാദിൽ പ്രവർത്തക കൺെവൻഷൻ സംഘടിപ്പിച്ചു.നാട്ടിലും റിയാദിലും സബ് കമ്മിറ്റികൾ ഉണ്ടാക്കി വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും റിയാദിലുള്ള കൊല്ലം നിവാസികളുടെ വീടുകൾ സന്ദർശിച്ച് നാട്ടിലെ വോട്ടുകൾ ഉറപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
റിയാദ് അൽ-മാസ് ഒ ാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ജില്ല ജനറൽ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ബാലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ട്രഷറർ അബ്ദുൽ സലിം അർത്തിയിൽ ആമുഖപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. റഹ്മാൻ മുനമ്പത്ത്, അഷറഫ് വടക്കേവിള, ഷാനവാസ് മുനമ്പത്ത്, ജെറിൻ, സത്താർ ഓച്ചിറ, നസീർ ഹനീഫ, ഷാജി റാവുത്തർ, നാസർ ലൈസ്, ജയൻ മാവിള, ചാക്കോ, സന്തോഷ് മാത്യു, നജീം കടയ്ക്കൽ എന്നിവർ സംസാരിച്ചു. അൻഷാദ് ശൂരനാട്, നിസാർ പള്ളിക്കശേരി, ഫൈസൽ ഓച്ചിറ, റഹിം കൊല്ലം, അസ്ഹർ മൈനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും സാബു കല്ലേലി ഭാഗം നന്ദിയും പറഞ്ഞു.

