ലുലു ഹൈപർ മാർക്കറ്റിൽ വർഷാവസാന ഓഫറുകൾ ഞായറാഴ്ച മുതൽ
text_fieldsറിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈപർമാർക്കറ്റ് ശൃംഖലയായ ലുലുവിെൻറ സൗദി ശാഖകളിൽ അതി ഗംഭീരമായ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചതായി മാനേജ്മെൻറ് അറിയിച്ചു. ഈ മാസം 12 മുതൽ 18 വരെ സൗദിയിലെ ലുലു സ്റ്റോറുകളിൽ ഉടനീളം ഓഫറുകൾ ലഭ്യമാകും.
10, 15, 20 സൗദി റിയാൽ വിലയുള്ള ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ ആഴ്ച തോറും മികച്ച ഡീലുകൾ അവതരിപ്പിക്കുന്നു.
അരി, എണ്ണ, പലവ്യഞ്ജനങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ തുടങ്ങി പലചരക്ക് സാധനങ്ങളുടെ വലിയ ഒരു ശ്രേണി തന്നെ ആസ്വദിക്കാം. ഫ്രഷ് ഇറച്ചിക്കും ആകർഷകമായ ഓഫറുകൾ ഉണ്ട്. ഹോട്ട്ഫുഡ്, കേക്കുകൾ എന്നിങ്ങനെ രുചികരമായ ഭക്ഷണ സാധനങ്ങൾക്കും വില കുറവുകൾ ഉണ്ടാകും. ഫാഷൻ, ലൈഫ് സ്റ്റൈൽ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായിക ഉൽപന്നങ്ങൾ, വീട്ടുപയോഗ വസ്തുക്കൾ എന്നീ വിഭാഗങ്ങളിലും ആകർഷകമായ നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

