വൈ.സി.സി ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനാഘോഷം
text_fieldsയാംബു വൈ.സി.സി ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നിന്ന്
യാംബു: വൈ.സി.സി ഇന്ത്യൻ സ്കൂൾ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. യാംബു സിമന്റ് കമ്പനി കൾചറൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ രാഖി രാജ്പുത് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
വിദ്യാർഥികളുടെ സംഘനൃത്തങ്ങൾ, ദേശഭക്തി ഗാനം, ഗാനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടന്നു. 20ഓളം വിദ്യാർഥികൾ നിർമിച്ച ശാസ്ത്ര മോഡലുകളുടെ പ്രദർശനം ആഘോഷത്തിന് മിഴിവേകി. സന അബ്ദുറഷീദ് സ്വാഗതവും മാമോനി സർക്കാർ നന്ദിയും പറഞ്ഞു. അധ്യാപികമാരായ അഫ്സാന അബ്ദുറഹ്മാൻ, ഫറ അതീഖ്, ഹാസറ സകീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

