യവനിക സാംസ്കാരിക വേദി ഒമ്പതാം വാർഷികം ആഘോഷിച്ചു
text_fieldsയവനിക സാംസ്കാരിക വേദി ഒമ്പതാം വാർഷികാഘോഷ ഉദ്ഘാടന ചടങ്ങ്
റിയാദ്: യവനിക സാംസ്കാരിക വേദി റിയാദ് ഒമ്പതാം വാർഷികവും വിൻറർ ഫെസ്റ്റും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. സലിം അർത്തിയിൽ ആമുഖ പ്രഭാഷണം നടത്തി. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആഗ്നസ് ബിനോയ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകനും വ്യവസായിയും എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ അവാർഡ് ജേതാവുമായ ടി.വി.എസ്. സലാമിനെയും റിയാദിൽ കലാരംഗത്ത് 30 വർഷം പൂർത്തിയാക്കിയ പ്രവാസി ഗായകൻ ജലീൽ കൊച്ചിനെയും പ്രശംസാഫലകം നൽകി ആദരിച്ചു.
സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, സുധീർ കുമ്മിൾ, ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ, അഷ്റഫ് ഓച്ചിറ, കബീർ കൊയിലാണ്ടി, വിജയൻ നെയ്യാറ്റിൻകര, സൈഫ് കായംകുളം, നാസർ കല്ലറ, സലാം ഇടുക്കി, സുരേഷ് ശങ്കർ, ബാലു കുട്ടൻ, സാറാ, വല്ലി ജോസ്, ഡൊമിനിക് സാവിയോ, ഷാജഹാൻ നന്മ, നസീർ മൈത്രി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാസന്ധ്യയിൽ ഷാൻ പെരുമ്പാവൂർ, അൽത്താഫ് കാലിക്കറ്റ്, ഷിജു കൊട്ടങ്ങൽ, അഞ്ജു ആനന്ദ്, അഭിനന്ദ ബാബു, അശ്വതി, അനാമിക സുരേഷ്, സഫാ ഷിറാസ്, ഷഹിയ ഷിറാസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഷാനവാസ്, ഷിറാസ്, നിഷാദ്, അനസ്, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകനായിരുന്നു. റിയാദ് ഹെൽപ് ഡെസ്ക് ടീമിനെയും കൃഷ്ണൻ കണ്ണൂരിനെയും പ്രശംസാഫലകം നൽകി ആദരിച്ചു. നാസർ ലൈസ് സ്വാഗതവും കമറുദ്ദീൻ താമരക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

