യാസ്മിൻ അഥവാ അതിസാഹസികതയുടെ ആഹ്ലാദം
text_fieldsറിയാദ്: ആകാശത്തോട് തൊട്ടുരുമ്മാൻ ശ്രമിക്കുന്ന കൂറ്റൻപാറമലകളെ കീഴടക്കി വ്യത്യസ്തമായ നേട്ടത്തിൽ സന്തോഷം കണ്ടെത്തുകയാണ് യാസ്മിൻ ഖഹ്താനി എന്ന സൗദി വനിത. സൗദി അറേബ്യയിലെ ആദ്യ ‘റോക് ക്ലൈമ്പർ’ പരിശീലകയാണീ യുവതി. ജിദ്ദയിലാണ് താമസം.അമേരിക്കയിൽ നിന്ന് കഴിഞ്ഞ വർഷമാണിവർക്ക് റോക് ക്ലൈമ്പർ സർട്ടിഫിക്കറ്റ് ലഭിച്ചത്. വ്യത്യസ്തയുള്ള കായികയിനത്തിൽ മികവുതെളിയിക്കണമെന്നായിരുന്നു യാസ്മിെൻറ ആഗ്രഹം. പല ഇനങ്ങളിലും കണ്ണുവെച്ചു. അഞ്ചു വർഷം മുമ്പാണ് റോക് ക്ലൈമ്പർ ആയ സുഹൃത്ത് പാറകയറൽ അഭ്യാസത്തിന് പ്രേരിപ്പിച്ചത്. തുടക്കത്തിൽ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. ശരീരത്തിനും മനസ്സസിനും നല്ല ശക്തിവേണം. അതി സുക്ഷ്മതയും ക്ഷമയും ധൈര്യവും വേണം. ഇതൊന്നുമില്ലാത്ത തനിക്കെങ്ങനെ ഇൗ അഭ്യാസം വഴങ്ങുമെന്നായിരുന്നു യാസ്മിെൻറ ചിന്ത. പക്ഷെ വ്യത്യസ്തതയോടുള്ള ഇഷ്ടം ഇൗ അപൂർവ കായികയിനം തെരഞ്ഞെടുക്കാൻ അവളെ പ്രേരിപ്പിച്ചു. ഇത് തനിക്ക് കഴിയുമെന്ന് ആദ്യം മനസ്സിനെ സ്വയം വിശ്വസിപ്പിച്ചു. അങ്ങനെ യാസ്മിൻ കുറ്റൻ പാറമലകളുടെ പ്രണയിനിയായി. അൽപം പോലും മൃദുവല്ലാതെ, കുത്തനെ മേൽപോട്ട് പടർന്നു നിൽക്കുന്ന പാറകളുടെ മർമങ്ങളിൽ പിടിച്ച് ഉയരങ്ങളിലേക്ക് കയറുക.സന്നാഹങ്ങൾ എത്ര ഉണ്ടായാലും അതിസാഹസികമാണീ യജ്ഞം. ഏറ്റവും മുകളിലെത്തിക്കഴിഞ്ഞാൽ പിന്നെ നമുക്കുമുന്നിൽ ഒന്നുമില്ല. മലമടക്കുകൾ അതിജയിച്ച് അത്യുന്നതങ്ങളിൽ നിൽക്കുേമ്പാഴുള്ള സമാധാനം. അത് അനുഭവിക്കുന്നതിെൻറ ആഹ്ലാദം യാസ്മിൻ ഒരിക്കൽ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു.
ഇറ്റലി അമേരിക്ക തുടങ്ങി ലോകത്തിെൻറ നാനാഭാഗങ്ങളിലും യാസ്മിൻ മനോഹരമായ പാറമടകളിലൂടെ സഞ്ചാരം നടത്തിയിട്ടുണ്ട്. താൻസാനിയയിലെ അതിസുന്ദരമായ പർവതശൃംഖത്തിൻറ ഉച്ചിയിലെത്തി അജ്ജയ്യത തെളിയിച്ചുള്ള യാസ്മിെൻറ ഫോേട്ടാ ആരാധകർക്കിടയിൽ വൈറലായിരുന്നു. ഇറ്റലിയിൽ നിന്നാണ് കുടുതൽ അനുഭവങ്ങളും പരിശീലനവും ലഭിച്ചത്. 5800 മീറ്റർ ഉയത്തിലുള്ള മൗണ്ട് കിലിമൻജാരോ കീഴടക്കിയത് അവളെ സ്വപനലോകത്തെത്തിച്ചു. തുടർച്ചയായി 12 മണിക്കൂർ വരെ സമയമെടുത്താണ് പലപ്പോഴും വൻമലകൾ കീഴടക്കാനാവുക. അള്ളിപ്പിടിച്ച് ക്ഷമയോടെ വേണം ലക്ഷ്യത്തിലെത്താൻ.
സ്ത്രീകൾ അത്രയൊന്നും എത്തിപ്പെടാത്ത ഇൗ മേഖലയിൽ സൗദി വനിത ഇടം നേടിയത് എല്ലാവരെയും അൽഭുതപ്പെടുത്തി. എന്നാൽ വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള അകമഴിഞ്ഞ പിന്തുണ ഇൗ മേഖലയിൽ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചു. കാൻസർ രോഗിയായ പിതാവ് അവളുടെ നൊമ്പരമാണ്. താൻ പാറകളെ അതിജയിക്കുേമ്പാലെ പിതാവ് കാൻസറിനെ അതിജയിക്കുകയാണെന്ന് അവൾ ആശ്വസിച്ചു.
രണ്ട് ആൺകുട്ടികളാണ് യാസ്മിന്. അവരെ രണ്ട് പേരെയും റോക് ക്ലൈമ്പിങ് പരിശീലിപ്പിക്കുന്നു. സൗദി അറേബ്യയിൽ നിരവധി വനിതകളാണ് ഇന്ന് ഇൗ അപൂർവ അഭ്യാസത്തിൽ പരിശീലനം നേടുന്നത്. സ്വയം ബഹുമാനവും സ്വാതന്ത്ര്യവും ധൈര്യവും മാനസികാരോഗ്യവും ആത്മവിശ്വാസവും പ്രതിസന്ധികളെ കീഴടക്കാനുള്ള കഴിവും ഇൗ അഭ്യാസം തരുമെന്ന് യാസ്മിൻ പറയുന്നു. സൗദി അറേബ്യയുടെ പുതിയ മാറ്റത്തിൽ ഏറെ ആഹ്ലാദഭരിതയാണ് യാസ്മിൻ. വനിതകൾ കഴിവുതെളിയിച്ച് മുന്നോട്ടുവരുന്ന പ്രവണത ഏറിയിട്ടുണ്ട്്. അവരെ അംഗീകരിക്കാൻ രാജ്യവും തയാറാവുന്നു. 2020 ലെ ടോകിയോ ഒളിമ്പിക്സിൽ റോക് ക്ലൈമ്പിങ് ഇനത്തിൽ വിജയം കൊയ്ത് സൗദിയുടെ ഹരിതപതാക അവിടെ ഉയർത്തണമെന്നാണ് സ്വപ്നം. അതിന് സ്പോർട്സ് അഥോറിറ്റിയുടെ പിന്തുണ ലഭിക്കുമെന്ന് യാസ്മിൻ പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിലെ അൽബാഹ, അബ്ഹ, അൽ ഉല എന്നിവിടങ്ങളിലെല്ലാം പ്രകൃതിസൗന്ദര്യം തുടിച്ചു നിൽക്കുന്ന പർവതങ്ങളുണ്ട്. അതിൽ പരിശീലനം നേടാൻ സൗദി വനിതകളെ പേരിപ്പിക്കുകയാണ് ഇൗ അതിസാഹസിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
