യാസ് ബിഷ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsയാസ് ബിഷ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി
ബീഷ: യാസ് ബിഷ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ബിഷാ മുസ്തഖ്ബൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യാസ് ക്ലബ് സെക്രട്ടറി ഷൗക്കത്ത് പാറാഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡൻറ് ഷാഹിദ് കൊടുഗ് സ്വതന്ത്ര്യദിന സന്ദേശം നൽകി. ഹംസ ഉമർ, ഈശോ കുര്യൻ, സലാം മൽഹാൻ, ആർ. ബാബു, അബ്ദുറഹ്മാൻ ഇണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു.
വർണാഭമായ സ്വാതന്ത്ര്യദിന പരേഡിൽ യാസ് അംഗങ്ങൾ പങ്കെടുത്തു. രണ്ടു മാസക്കാലമായി നടന്നു വരുന്ന യാസ് പ്രീമിയർ ലീഗ് 2024 ഫൈനൽ പോരാട്ടവും ഇതോടനുബന്ധിച്ച് അരങ്ങേറി. ഫൈനൽ മത്സരത്തിൽ ലയൺസ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് എഫ്.സി ലുലു ബിഷ കിരീടം ചൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

