ഓർമകളുടെ നിറവിൽ യാര സ്കൂൾ അധ്യാപിക സംഗമം
text_fieldsറിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ മുൻ അധ്യാപികമാരുടെ സംഗമം
റിയാദ്/എറണാകുളം: രണ്ട് പതിറ്റാണ്ടിലേറെയായി നിരവധി തലമുറകൾക്ക് വിദ്യ പകർന്ന റിയാദിലെ പ്രമുഖ വിദ്യാലയമായ യാര ഇൻറർനാഷനൽ സ്കൂളിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയ അധ്യാപികമാർ ഒത്തുകൂടി. നിരവധി തലമുറകൾക്ക് അറിവുപകർന്ന നല്ല കാലത്തിെൻറ ഓർമകളുമായി ഒന്നിച്ച സംഗമം യാര ടീച്ചേഴ്സ് കേരള ചാപ്റ്റർ എറണാകുളം റെക്കാ ക്ലബിലാണ് സംഘടിപ്പിച്ചത്.
യാര ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ആസിമ സലിം മുഖ്യാതിഥിയായ ചടങ്ങിൽ 25 ഓളം അധ്യാപികമാർ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും വന്നവരുൾപ്പെടെയുള്ള അധ്യാപികമാരായിരുന്നു ഒത്തുചേർന്നത്. സ്കൂൾ സൂപ്പർവൈസർ ആയിരുന്ന മറിയംബി ഷുക്കൂർ സ്വാഗതവും മുൻ സൂപ്പർ വൈസർ ഹാജിറ ഡെൽവി നന്ദിയും പറഞ്ഞു.
അധ്യാപികമാരുടെ ഓർമകളും വിശേഷങ്ങളും പങ്കുവെക്കലും കലാപരിപാടികളും ചടങ്ങ് ഹൃദ്യമാക്കി. വർഷങ്ങൾക്കുശേഷം ഉള്ള ഈ കണ്ടു മുട്ടൽ എല്ലാവരിലും പുത്തൻ ഉണർവും ആഹ്ലാദവും പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

