Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ര സ്‌​കൂ​ൾ 20ാം...

യാ​ര സ്‌​കൂ​ൾ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
യാ​ര സ്‌​കൂ​ൾ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

റി​യാ​ദി​ലെ യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ

മാ​നേ​ജ്​​​മെൻറ്​ പ്ര​ശം​സാ​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ


റി​യാ​ദ്​: യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ 20ാം വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

സ്കൂ​ൾ സി.​ഇ.​ഒ ഖാ​ലി​ദ് അ​ൽ ഇ​ദ്രീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ഹ​ബീ​ബു​റ​ഹ്​​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ൽ ആ​സി​മാ സ​ലിം സ്വാ​ഗ​തം പ​റ​ഞ്ഞു. സ്​​കൂ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും മെ​മൊ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ആ​സി​മ സ​ലീ​മി​നെ മാ​നേ​ജ്മ​ന്‍റ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യ അ​ദ്ധ്യാ​പി​ക​യാ​യും ലീ​ഡ​റാ​യും സ്കൂ​ളി​ന് വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​സി​മ സ​ലിം യാ​രാ സ്കൂ​ളി​െൻറ അ​ഭി​മാ​ന​മാ​ണെ​ന്ന് മു​ഖ്യാ​തി​ഥി ഹ​ബീ​ബു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ർ​ഷി​കാ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ​ക്ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷ​റ​ഫ് അ​ഹ​മ്മ​ദി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ധ്യാ​പ​ക, അ​ന​ദ്ധ്യാ​പ​ക സം​ഘ​ങ്ങ​ൾ അ​ണി​നി​ര​ന്നു. സ്കൂ​ൾ അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷ​റ​ഫ് അ​ഹ​മ്മ​ദ്, മി​ഡി​ൽ ലീ​ഡ​ർ​മാ​രാ​യ ലി​യാ​ഖ​ത്ത്‌, സു​ധീ​ർ അ​ഹ​മ്മ​ദ്, ഷാ​ഹി​ദ് മു​ഹ​മ്മ​ദ്‌, റ​ഹ്​​മ അ​ഫ്സ​ൽ, ഷ​ഹ​നാ​സ് എ​ന്നി​വ​രെ​യും അ​ദ്ധ്യാ​പ​ക​ർ, അ​ന​ദ്ധ്യാ​പ​ക​ർ തു​ട​ങ്ങി നൂ​റോ​ളം പേ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അ​ദ്ധ്യാ​പ​ക​രു​ടെ വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ളും ക്യാ​മ്പ് ഫ​യ​റും രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ അ​ത്താ​ഴ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhYara School
News Summary - Yara School Celebrates 20th Anniversary
Next Story