യാംബു വൈ.എം.എ ജീവകാരുണ്യ ഫണ്ടിലേക്ക് യാംബു വിചാര വേദിയുടെ സഹായം
text_fieldsയാംബു വൈ.എം.എ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് യാംബു വിചാരവേദി സമാഹരിച്ച തുക സലിം വേങ്ങരക്ക്
അഡ്വ. ജോസഫ് അരിമ്പൂർ കൈമാറുന്നു
യാംബു: അർബുദ രോഗികളെയും കിഡ്നി രോഗികളെയും സഹായിക്കാനായി യാംബു മലയാളി അസോസിയേഷന്റെ (വൈ.എം.എ) ‘നന്മ’ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് യാംബു വിചാരവേദി സംഭാവന നൽകി. യാംബു വിചാരവേദി സമാഹരിച്ച തുക വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങരക്ക് പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ കൈമാറി.
യാംബു ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടിയിൽ സലിം വേങ്ങര അധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് അരിമ്പൂർ, യാംബു വിചാരവേദി സെക്രട്ടറി നൗഷാദ് വി. മൂസ എന്നിവർ സംസാരിച്ചു. നന്മ കൺവീനർ അജോ ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി അസ്കർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

